ഏലത്തിനു വില കുത്തനെ ഇടിയുന്നു .മാസങ്ങൾക്ക് മുൻപ് നല്ല വില ഉണ്ടായിരുന്ന ഏലത്തിന് വിലയിപ്പോൾ കുത്തനെ ഇടിയുകയാണ്.ഓഗസ്റ്റ് ആദ്യവാരം നടന്ന ലേലത്തിൽ ഉണങ്ങിയ ഏലത്തിന് 7000 രൂപവരെ ലഭിച്ചിരുന്നു.പക്ഷേ, ഇപ്പോളത് 2600 രൂപയിലെത്തി. ദീപാവലി സീസൺ ലക്ഷ്യമിട്ട് വൻകിട വ്യാപാരികൾ നടത്തിവന്ന ഏലയ്ക്കാ ശേഖരണം സെപ്റ്റംബർ പകുതിയോടെ നിർത്തിയതാണ് വിപണിക്ക് തിരിച്ചടിയായത്.
ഹൈറേഞ്ചിൽ ഏലംകൃഷിക്ക് അനുയോജ്യമായ ഇടവിട്ടുള്ള മഴ ലഭിച്ചതോടെ വിളവ് വർധിച്ചതും വിലയിടിവിന് കാരണമായി. മികച്ച കാലാവസ്ഥ നിലനിൽക്കുന്നതിനാൽ വിളവ് കൂടുമെന്നും ഏലംവില ഇനിയും ഇടിയുമെന്നുമാണ് വിദഗ്‌ധരുടെ കണക്കുകൂട്ടൽ.പ്രളയവും വരൾച്ചയുംമൂലം കായയുടെ ലഭ്യത കുറഞ്ഞതും റംസാൻ, ദീപാവലി വിപണി ലക്ഷ്യമിട്ട് ഉത്തരേന്ത്യൻ വ്യാപാരികൾ വൻതോതിൽ ഏലയ്ക്ക സംഭരിച്ചതും,ഓക്ഷൻ സസെന്ററുകളിലെ റീ പൂളിങ്ങുമാണ് മുൻപ് വില ഉയരാൻ കാരണമായത്.