സംസ്ഥാനത്ത് മഴ കുറഞ്ഞതുമൂലം ഏലയ്ക്ക ഉത്പാദനം ഗണ്യമായി ഇടിഞ്ഞതു വിലവർധനയ്ക്ക് കാരണമായി. രണ്ടര വർഷത്തിന് ശേഷം 2000 രൂപയ്ക്ക് മുകളിൽ എത്തി ഏലയ്ക്ക വില. ഇന്നലെ നടന്ന സ്‌പൈസസ് ബോർഡിൻറെ ഇ-ലേലത്തിൽ 2254.34, 2078.88 എന്നിങ്ങനയായിരുന്നു ഒരു കിലോ ഏലയ്ക്കയുടെ ശരാശരി വില.
തിങ്കളാഴ്ച്ചത്തെ ശരാശരി വില 2042, 2152 എന്നി യഥാക്രമം ആയിരുന്നു, ഇന്നലെ നടന്ന ശാന്തൻപ്പാറ കാർഡമം അസോസിയേഷന്റെ ഇ-ലേലത്തിൽ കൂടിയ വില 2890 രൂപയാണ്. തിങ്കളാഴ്ച്ചത്തെ ശരാശരി വില 2042, 2152 എന്നി യഥാക്രമം ആയിരുന്നു, ഇന്നലെ നടന്ന ശാന്തൻപ്പാറ കാർഡമം അസോസിയേഷന്റെ ഇ-ലേലത്തിൽ കൂടിയ വില 2890 രൂപയാണ്. 2020 ജനുവരി 4 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 7000 രൂപയും ശരാശരി വില 4015 രൂപയും രേഖപ്പെടുത്തിയത്.
ഏതാനും മാസങ്ങളോളം 1000 രൂപയ്ക്ക് താഴെയായിരുന്ന ഏലയ്ക്ക വില, 2023 മാർച്ച് 11 ന് 1500 രൂപയായി ശരാശരി വില ഉയർന്നെങ്കിലും വീണ്ടും വില കുറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്. കാലാവസ്ഥ വ്യതിയാനത്തിൽ ഏലയ്ക്ക ഉത്പാദനം പകുതിയോളമായി കുറഞ്ഞതാണ് വില വർധനയ്ക്ക് കാരണം.
ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് പ്രധാനമായും ഏലയ്ക്ക ഉത്പാദനം. വളങ്ങളും കീടനാശിനികളും പ്രയോഗിച്ച പല തോട്ടമുടമകൾക്കും കർഷകർക്ക് മഴക്കുറവ് തിരിച്ചടിയായി. വില ഉയരുന്നുണ്ടെങ്കിലും തോട്ടങ്ങളിൽ വിളവില്ലാത്തതിനാൽ കർഷകർക്ക് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല.
ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി മാതൃവന്ദന യോജന: ഈ മാസം 31 വരെ അപേക്ഷിക്കാം
Pic Courtesy: Pexels.com