ഇടുക്കി: കൊവിഡ് പശ്ചാത്തലത്തില്‍ കൂപ്പുകുത്തിയിരുന്ന ഏലം നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി തുടങ്ങി. വില വര്‍ധന പ്രതീക്ഷിച്ചിരുന്ന ദീപാവലി സീസൺ കഴിഞ്ഞിട്ടാണ് വിലയില്‍ ഉയര്‍ച്ച. ദീപാവലിക്ക് ശേഷം നേരിയ തോതില്‍ ഉയര്‍ന്നു. 26ന് തമിഴ്‌നാട് ബോഡിനായ്ക്കന്നൂരില്‍ നടന്ന ലേലത്തില്‍ ശരാശരി വില 1643.04 രൂപയിലേക്കും ഉയര്‍ന്ന വില 1988 രൂപയിലേക്കുമെത്തി. ഇതോടെ കൂടുതല്‍ ഏലവും വില്‍പ്പനയ്ക്ക് എത്തിത്തുടങ്ങി. Most of these Cardamom have just gone on sale.
വെള്ളിയാഴ്ച ബോഡിനായ്ക്കന്നൂരില്‍ നടന്ന ശാന്തന്‍പാറ സിപിഎയുടെ ലേലത്തില്‍ ആകെ 176 ലോട്ടുകളിലായി 32,236. 600 കിലോയാണ് വിറ്റത്. വിലയില്‍ കാര്യമായ മുന്നേറ്റം കാഴ്ചവച്ച് വിപണി ശരാശരി 1678 രൂപയിലെത്തി. പുറ്റടി ഹെഡ്ഡര്‍ സിസ്റ്റംസിന്‍റെ ലേലത്തില്‍ 250 ലോട്ടുകളിലായി 64,565. 200 കിലോയാണ് ലേലത്തിന് വന്നത്. ശരാശരി വില 1675.20ല്‍ അവസാനിച്ചു. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് 100 രൂപയോളം വര്‍ധന പ്രകടമാണ്.
ഏലം വിപണിയില്‍ ഉണര്‍വ് പ്രകടമായതോടെ വരുംദിവസങ്ങളില്‍ വിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുകയാണ് കര്‍ഷകരും വ്യാപാരികളും. തമിഴ്‌നാട്ടില്‍ നിന്ന് തോട്ടങ്ങളില്‍ ജോലിക്ക് തൊഴിലാളികള്‍ എത്താതിരുന്നത് ഉത്പാദനത്തെയും വിളവെടുപ്പിനെയും കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍, സമീപനാളുകളായി വാഹനങ്ങള്‍ അതിര്‍ത്തി കടന്നെത്താനും തൊഴിലാളി ക്ഷാമത്തിന് അയവുവരികയും ചെയ്തതോടെ മേഖല വീണ്ടും ഉണര്‍ന്നു. ചില പ്രദേശങ്ങളില്‍ ഇപ്പോഴും വിളവെടുപ്പും മറ്റു ജോലികളും മന്ദഗതിയിലാണ്. വളം- കീടനാശിനി പ്രയോഗവും വിളവെടുപ്പും വൈകിയ ഇടങ്ങളില്‍ ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കർഷകർക്ക് അടിസ്ഥാന വില ആനുകൂല്യത്തിന് വിളയുടെ പ്രായ പരിധി നിബന്ധനകൾ ഇല്ലാതെ അപേക്ഷിക്കാം ഇന്നുകൂടി.