Updated on: 4 December, 2020 11:20 PM IST
പ്രധാന വിളകളായ ഏലം , കാപ്പി, കുരുമുളക് എന്നിവയുടെ വിലത്തകർച്ച കർഷകരെ ദുഃഖത്തിലാഴ്ത്തി

ഇടുക്കി വയനാട് ജില്ലകളിൽ കോവിഡ് വ്യാപനം കാർഷിക മേഖലയിൽ കരിനിഴൽ വീഴ്ത്തി.ഈ ജില്ലകളിലെ പ്രാധാന കൃഷിയായ ഏലത്തിനും കുരുമുളകിനമുണ്ടായ വിലയിടിവ് കാർഷിക രംഗത്ത് വലിയ ആഘാതമായി.എന്നാൽ തേയില ഈ കാലയളവിൽ പിടിച്ചു നിന്നു. പക്ഷെ മറ്റു പ്രധാന വിളകളായ ഏലം , കാപ്പി, കുരുമുളക് എന്നിവയുടെ വിലത്തകർച്ച കർഷകരെ ദുഃഖത്തിലാഴ്ത്തി. കോവിഡ് കാലത്തു സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതി കൂടിയെങ്കിലും ഏലത്തിനുണ്ടായ 50%വിലയിടിവ് സംസ്ഥാനത്തിന്റെയും കാർഷിക മേഖലയുടെയും സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചു എന്നു റിപ്പോർട്ടുകൾ പറയുന്നു.But falling prices of other major crops such as cardamom, coffee and pepper have saddened farmers. Although exports of spices increased during the Kovid period, the 50% decline in cardamom prices has significantly affected the economic growth of the state and the agricultural sector, according to reports. എന്നാൽ കാപ്പിക്കും കുരുമുളകിനും കോവിഡ് ഗുണം ചെയ്തു എന്നും പഠനങ്ങൾ പറയുന്നു. അവയുടെ വിലസ്ഥിരതയാണ്പഠനങ്ങൾ ഇങ്ങനെ പറയാൻ കാരണം. ഏലത്തിന് ഉണ്ടായ വിലത്തകർച്ച ലോക്ഡൗണിന്റെ പരിണിത ഫലമായാണ് കണക്കു കൂട്ടൽ. മാർച്ചിനെ അപേക്ഷിച്ചു ജൂണിൽ ഏലം വിലയിൽ 45% കുറവാണുണ്ടായത്. 2019 ലും ഈ വർഷം ആദ്യവും ഉണ്ടായ വിലക്കയറ്റത്തിന്റെ മേന്മ നഷ്ടപ്പെടും വിധമാണ് ഇത്തവണ ഏലം വിലയിലുണ്ടായ കുറവ്. അതെ സമയം കഴിഞ്ഞ വർഷം ജൂൺ മാസങ്ങളിൽ പ്രകടമായ തേയിലയുടെ വിലയിടിവ് കോവിഡ് കാലത്തു മാറിമറിഞ്ഞു. വില വർധിച്ചു. തേയിലക്ക് ലോക്ഡൗണിന്റെ ആദ്യ മാസങ്ങളിൽ വില 20% വർധിച്ചു. അത് പിന്നീട് ജൂലായിൽ 22% വും ഓഗസ്റ്റിൽ 25%വും വർധിച്ചു. ജനുവരി ഫെബ്രുവരി മാസം കിട്ടിയതിന്റെ ഇരട്ടി വിലയാണ് സെപ്റ്റംബർ മാസം കിട്ടിയത്. ഇതിന്റെ നേട്ടം വൻകിട തോട്ടം ഉടമകൾക്കാണ് ലഭിച്ചത് എന്ന് മാത്രം സാധാരണക്കാരന് വലിയ ബാധ്യതയായി ഈ വില വർധന. മാത്രമല്ല തേയിലേക്ക് വില വർധിക്കുകയും കുരുമുളകിനും കാപ്പിക്കും വിലസ്ഥിരത ഉണ്ടാവുകയും ചെയ്തെങ്കിലും കോവിഡ് മഹാമാരിയുടെ വേളയിൽ ഏലത്തിനുണ്ടായ വിലയിടിവ് കാർഷിക മേഖലയായ ഇടുക്കിയിലുംവയനാട്ടിലും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കുരുടിപ്പ് വരാത്ത മുളകിനവുമായി ഐഐഎച്ച്ആർ

English Summary: Cardamom prices fall, hitting agriculture
Published on: 26 November 2020, 05:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now