Updated on: 1 July, 2025 5:12 PM IST
കാർഷിക വാർത്തകൾ

1. തെങ്ങുകളുടെ ഉത്‌പാദനവും ഉത്‌പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി കർഷക പങ്കാളിത്തത്തോടെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന സമഗ്ര കേരവികസന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താല്പ‌ര്യമുള്ള കർഷക കൂട്ടായ്‌മകൾ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമുള്ള രേഖകൾ സഹിതം ജൂലൈ 10 -ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി നാളികേര വികസന ബോർഡിൻ്റെ കൊച്ചി ആസ്ഥാനത്ത് നേരിട്ടോ തപാൽ മുഖേനയോ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2376265, 2377267 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

2. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ, 'അലങ്കാര മത്സ്യകൃഷി, വളർത്തു മത്സ്യകൃഷി' എന്നീ വിഷയങ്ങളിൽ 6 മാസത്തെ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 5 പേർക്ക് ആയിരിക്കും ആദ്യത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓഫീസ് സമയത്തിൽ ജൂലൈ 7-ാം തീയതിയ്ക്കു മുൻപായി ഫോൺ നമ്പർ 0487-2370773, 8547070773 എന്നീ ഫോൺ നമ്പറുകളിൽ പ്രവൃത്തിസമയങ്ങളിൽ (10 മണിക്കും 5 മണിക്കും ഇടയിൽ) ബന്ധപ്പെടുക.

3. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മിതമോ ഇടത്തരമോ ആയ മഴയ്ക്ക് മാത്രം സാധ്യതയുള്ളതിനാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം നാളെ മുതൽ ജൂലൈ 4-ാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സജീവമാകുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മുതൽ മൂന്നു ദിവസത്തേക്കും കോഴിക്കോട് ജില്ലയിൽ ബുധനാഴ്ചയും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

English Summary: Ornamental fish farming, Aquaculture: Practical training program.... more agricultural news
Published on: 01 July 2025, 05:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now