സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക്തല അദാലത്തുകളിലേക്കുള്ള പരാതികൾ ഏപ്രിൽ 15 വരെ നൽകാം. മേയ് രണ്ടു മുതൽ ജൂൺ നാല് വരെയാണ് ജില്ലകളിൽ അദാലത്ത് നടക്കുക. ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ നൽകാം. www.karuthal.kerala.gov.in എന്ന വെബ്സൈറ്റിലാണ് പരാതികൾ നൽകേണ്ടത്. പരാതിക്കാരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം.
അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം തുടങ്ങി ഭൂമി സംബന്ധമായ പരാതികൾ അദാലത്തിൽ പരിഗണിക്കും. സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, തണ്ണീർത്തട സംരക്ഷണം, വിവാഹം/ പഠനസഹായം, ക്ഷേമപെൻഷൻ മുതലായ ക്ഷേമപദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും അദാലത്തിൽ പരിഗണിക്കും. പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സമൂഹ്യ സുരക്ഷാ പെൻഷൻ കുടിശിക ലഭിക്കൽ, പെൻഷൻ അനുവദിക്കൽ എന്നീ കാര്യങ്ങളും അദാലത്തിൽ പരിശോധിക്കും. പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, തെരുവുനായ ശല്യവും സംരക്ഷണവും, തെരുവുവിളക്കുകൾ, അപകടനിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നത്, അതിർത്തി തർക്കം, വഴി തടസപ്പെടുത്തൽ, വയോജന സംരക്ഷണം, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ അദാലത്തിൽ ഉന്നയിക്കാം. പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ്, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പ് സംബന്ധിച്ച അപേക്ഷകൾ/ പരാതികൾ, വളർത്തു മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷി നാശത്തിനുള്ള സഹായം, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇലഷ്വറൻസ് തുടങ്ങിയവയാണ് മറ്റു വിഷയങ്ങൾ.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുടെ വിഷയങ്ങൾ, ശാരീരിക, മാനസിക, ബുദ്ധിവൈകല്യമുള്ളവരുടെ പുനരധിവാസം/ ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയ പരാതികളും അപേക്ഷകളും അദാലത്തിൽ പരിഗണിക്കും.
On the second anniversary of the state cabinet, complaints can be submitted to the taluk- adalats organized under the leadership of ministers under the name of Karutum Kaithangum till April 15. Adalats will be held in the districts from May 2 to June 4. Complaints can be lodged online, through Akshaya Kendra’s and Taluk offices. Complaints should be lodged on the website www.karuthal.kerala.gov.in. The name, address, mobile number, district, and taluk of the complainant should be included.
ബന്ധപ്പെട്ട വാർത്തകൾ: അര്‍ഹതപ്പെട്ടവരെ ഭൂവുടമകളാക്കാന്‍ പട്ടയം മിഷന്‍, 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും