Updated on: 4 December, 2020 11:18 PM IST

ചുട്ടുപൊള്ളുന്ന വേനലിൽ കുളിരേകാൻ ഇനി രുചിയാര്‍ന്ന കശുമാങ്ങ സോഡയും. മറ്റു പഴങ്ങളെ പോലെ പോഷക സമ്പന്നമാണ് കശുമാങ്ങയെങ്കിലും കറയുള്ളത് കൊണ്ട് വ്യാപകമായി ഉപയോഗിക്കുന്നില്ല. ഈ കുറവ് പരിഹരിക്കാന്‍ മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തില്‍ നിരവധി മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ തയ്യാറാക്കുന്നുണ്ട്. ഒരു കശുമാവില്‍ നിന്ന് പത്ത് കിലോയോളം കശുവണ്ടി കിട്ടുമ്പോള്‍ അമ്പത് കിലോയോളം കശുമാങ്ങ ആരും ഉപയോഗിക്കാതെ പാഴായിപ്പോവുകയാണ് പതിവ്.

കശുമാങ്ങ ജ്യൂസാക്കി മാറ്റി,ഇതില്‍ കഞ്ഞിവെള്ളം ഒഴിച്ചോ, ചവ്വരി കുറുക്കി ചേര്‍ത്തോ മാങ്ങയുടെ ചവര്‍പ്പ് മാറ്റും. ഇതിനായി ഒരുകിലോ പഴച്ചാറിലേക്ക് അഞ്ച് ഗ്രാം പൊടിച്ച ചവ്വരി വെള്ളത്തില്‍ കുറുക്കി തണുപ്പിച്ചത് ഒഴിച്ച് നന്നായി ഇളക്കും. ചവര്‍പ്പിന് കാരണമായ ടാനിന്‍ താഴെ അടിഞ്ഞു കൂടും.തെളിഞ്ഞ നിറമില്ലാത്ത നീര് മുകളില്‍ നിന്നും ഊറ്റിയെടുക്കും. ഇതില്‍ ആവശ്യമായ പ്രിസര്‍വേറ്റീവ്‌സ് ചേര്‍ത്ത് ഏറെക്കാലം സൂക്ഷിച്ചുവെയ്ക്കാം.ഈ തെളിനീരില്‍ ഇരട്ടി അളവില്‍ പഞ്ചസാര ചേര്‍ത്ത് സിറപ്പാക്കി മാറ്റും. ഈ സിറപ്പ് ഒരു വര്‍ഷം വരെ കേടു കൂടാതെ ഇരിക്കും. ഇതില്‍ കാര്‍ബണേറ്റഡ് വെള്ളം ചേര്‍ത്താല്‍ രുചിയുള്ള കശുമാങ്ങ സോഡയാകും.ഒരു കുപ്പിക്ക് ഇരുപത് രൂപ എന്ന നിരക്കിലാണ് നിലവില്‍ കാഷ്യു സോഡ വില്‍ക്കുന്നത്.വാണിജ്യാടിസ്ഥാനത്തില്‍ ഇത് പുറത്തിറക്കാനാണ് കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ നീക്കം.ഒരിക്കല്‍ കുടിച്ചാല്‍ വീണ്ടും വീണ്ടും കുടിക്കാൻ തോന്നുന്ന സ്വാദുള്ള കാഷ്യൂ സോഡ ഈ കൊടുവേനലില്‍ കുളിരാകുകയാണ്.

English Summary: Cashew soda to cool in summer
Published on: 18 February 2020, 05:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now