Updated on: 11 January, 2022 2:53 PM IST
10, 12 സിബിഎസ്ഇ ഫലം ഉടൻ!

സിബിഎസ്ഇ 10, 12 ക്ലാസുകളിലായി ആയിരത്തിലധികം വിദ്യാർഥികളാണ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ, സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ടേം ഒന്ന് (CBSE Term 1) പരീക്ഷയുടെ ഫലം (Exam Result) ജനുവരി 15ന് പുറത്തുവിടുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ വരുന്ന ശനിയാഴ്ചയ്ക്കോ അതിന് മുൻപോ പരീക്ഷാഫലം അറിയാമെന്നാണ് സൂചനകൾ.

എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.

2021 ഡിസംബറിലാണ് സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള ടേം ഒന്ന് പരീക്ഷകൾ നടന്നത്.


സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ ഫലം പരിശോധിക്കുന്നത് എങ്ങനെ? എവിടെ?

സിബിഎസ്ഇ 10, 12 ടേം 1 ഫലത്തിലെ സ്‌കോർകാർഡുകൾ ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ ഞങ്ങൾ ചുവടെ സൂചിപ്പിക്കുന്നു.

  • CBSE ക്ലാസ് 10, 12 ബോർഡ് പരീക്ഷ 2022 ടേം 1 ഫലം പ്രഖ്യാപിച്ചതിന് ശേഷം, cbse.gov.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിച്ചാൽ നിങ്ങൾക്ക് പരീക്ഷാഫലം ലഭ്യമാകും.

  • ഡിജിലോക്കർ ആപ്പിലൂടെയും digilocker.gov.in എന്ന വെബ്സൈറ്റിലൂടെയും വിദ്യാർഥികൾക്ക് അവരുടെ പരീക്ഷാഫലം അറിയാൻ സാധിക്കും. കുട്ടികൾക്ക് അവരുടെ മാർക്ക് ഷീറ്റുകൾ, സർട്ടിഫിക്കറ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയും ഇതിലൂടെ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

  • UMANG ആപ്പിലൂടെയും ഫലം ലഭ്യമാകും. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും ചേർന്ന് വികസിപ്പെടുത്ത ആപ്പാണ് യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ് എന്ന UMANG ആപ്ലിക്കേഷൻ.

  • വിദ്യാർത്ഥികൾക്ക് IVRS വഴിയും SMS വഴിയും പരീക്ഷാഫലം അറിയാൻ സാധിക്കുന്നതാണ്.

  • നാഷണൽ ഇൻഫോർമാറ്റിക്‌സ് (എൻഐസി) വികസിപ്പിച്ച NIC-results.gov.in എന്ന വെബ്‌സൈറ്റിലൂടെയും നിങ്ങൾക്ക് പരീക്ഷാഫലം ലഭ്യമാകും.

പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?

  • മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യുക

  • ഹോം പേജിൽ, 'CBSE 10th Term 1 Result 2022' അല്ലെങ്കിൽ 'CBSE 12th Result 2022' എന്നീ ലിങ്കുകൾ ക്ലിക്ക് ചെയ്യുക.

  • നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും മറ്റ് വിശദാംശങ്ങളും നൽകി "സബ്മിറ്റ്" ബട്ടൺ ക്ലിക്ക് ചെയ്യുക.

  • നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാനാകും.

സ്കോറുകൾ പരിശോധിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾ അവരുടെ ഫലങ്ങൾ സേവ് ചെയ്ത് വയ്ക്കുക. അല്ലെങ്കിൽ അവ പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് പിന്നീടുള്ള റഫറൻസിന് സഹായകമാകും.

ബന്ധപ്പെട്ട വാർത്തകൾ: 1000 ഫോളോവേഴ്സുണ്ടെങ്കിൽ വീട്ടിലിരുന്ന് പണം വാരാം

സിബിഎസ്ഇ ആദ്യമായി ഒബ്‌ജക്റ്റീവ്-ടൈപ്പ് ചോദ്യങ്ങൾക്കായി ഒഎംആർ ഷീറ്റിൽ പരീക്ഷ നടത്തിയെന്നത് ഇത്തവണത്തെ ശ്രദ്ധേയ കാര്യമാണ്. എല്ലാ ചോദ്യങ്ങൾക്കും ഒരേ പോയിന്റുകളായിരുന്നു. ഇങ്ങനെ പരീക്ഷയ്ക്ക് ആകെ 40 പോയിന്റുകൾ ഉണ്ടായിരുന്നു.

English Summary: CBSE 10th & 12th Class Results will Announce Soon, How to Check and Download Scorecards?
Published on: 11 January 2022, 02:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now