രാജ്യത്ത് വെറ്ററിനറി മരുന്നുകൾക്കും വാക്‌സിനുകൾക്കുമായി അപേക്ഷകൾ സമയബന്ധിതമായി പ്രോസസ്സ് ചെയ്യുന്നതിനും നോൺ-ഒബ്ജക്ഷൻ സർട്ടിഫിക്കേഷൻ (NOC) നൽകുന്നതിനുമുള്ള നന്ദി പോർട്ടൽ കേന്ദ്രമന്ത്രി പർഷോത്തം രൂപാല തിങ്കളാഴ്ച പുറത്തിറക്കി. രാജ്യത്ത് വെറ്റിനറി മരുന്നുകളുടെയും വാക്സിനുകളുടെയും ഇറക്കുമതി, നിർമ്മാണം, വിപണനം എന്നിവയുടെ നിയന്ത്രണം ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) പരിധിയിൽ വരുന്നു.
വെറ്ററിനറി മരുന്നുകൾ, വാക്സിനുകൾ, ബയോളജിക്കൽ എന്നിവയുടെ ഇറക്കുമതി/നിർമ്മാണത്തിനുള്ള അനുമതി ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് നൽകുന്നത്. നിലവിലെ സംവിധാനം മാനുവൽ ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം മരുന്നുകൾക്കും വാക്സിനുകൾക്കും അന്തിമ അംഗീകാരം നൽകുന്നു. വെറ്റിനറി ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ, മന്ത്രാലയത്തിൽ നിന്നുള്ള എൻഒസി ഇല്ലാതെ നൽകാൻ കഴിയില്ല. എൻഒസി നൽകുന്നത് മാനുവൽ ആയതിനാൽ, മന്ത്രാലയത്തിൽ നിന്നുള്ള കാലതാമസങ്ങളും, ചില തടസ്സങ്ങളും അനുഭവപ്പെടാറുണ്ട്.
പുതിയ പോർട്ടൽ NANDI, ഡ്രഗ് ആൻഡ് ഇനോക്കുലേഷൻ സിസ്റ്റത്തിനുള്ള എൻഒസി അംഗീകാരത്തിനു വേണ്ടി ആരംഭിച്ചതായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി പറഞ്ഞു. രാജ്യത്ത് നടക്കുന്ന കന്നുകാലി വാക്സിനേഷൻ ഡ്രൈവ് കാരണം വെറ്ററിനറി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ആവശ്യം ഉയരാൻ സാധ്യതയുള്ളതിനാൽ ഇത് സമയോചിതമായ നടപടിയാണെന്ന് കേന്ദ്ര മന്ത്രി പാർഷോത്തം രൂപാല അറിയിച്ചു. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമാണ് നന്ദി പോർട്ടൽ, വെറ്റിനറി മരുന്ന് പ്രോസസ്സ് ചെയ്യാനും, അതിന് അംഗീകാരം നൽകുന്നതും വളരെ ദൈർഘ്യമേറിയ ഒരു പ്രക്രിയയാണ്, അപേക്ഷ ഏത് വകുപ്പിന് കീഴിലാണെന്ന് പലപ്പോഴും നമുക്ക് അറിയാൻ സാധിക്കാറില്ലെന്ന് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ പറഞ്ഞു.
ഈ പോർട്ടലിന്റെ സമാരംഭത്തിന് ശേഷം, ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രാലയം പറയുന്നതനുസരിച്ച്, CDSCO SUGAM പോർട്ടലിൽ സമർപ്പിച്ച അപേക്ഷ മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പിന് കൈമാറുമെന്നും അപേക്ഷകന് അതേ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഓൺലൈനായി ഡോസിയർ സമർപ്പിക്കാമെന്നും ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആവശ്യകതയും അഭിലഷണീയതയും അടിസ്ഥാനമാക്കി മൃഗാരോഗ്യത്തെക്കുറിച്ചുള്ള എംപവേർഡ് കമ്മിറ്റിയുടെ വിദഗ്ധർ അപേക്ഷ അവലോകനം ചെയ്യും. അതിനുശേഷം, എൻഒസി അനുവദിക്കുകയും അത് ഓൺലൈനായി ജനറേറ്റ് ചെയ്യുകയും, നൽകുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ വിവിധ ജില്ലകളിൽ മഞ്ഞ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഐഎംഡി
Pic Courtesy: Pexels.com