1. News

ഉഷ്ണതരംഗ സാഹചര്യങ്ങൾ പരിശോധിക്കാനുള്ള യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി അധ്യക്ഷത വഹിക്കും

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന ഉഷ്ണതരംഗ സാഹചര്യങ്ങളെ നേരിടാനുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചൊവ്വാഴ്ച ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Raveena M Prakash
Union Health Minister will be chaired in higher level meeting regarding rising Temperature
Union Health Minister will be chaired in higher level meeting regarding rising Temperature

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന ഉഷ്ണതരംഗ സാഹചര്യങ്ങളെ നേരിടാനുള്ള ഉന്നതതല യോഗത്തിൽ പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഉഷ്‌ണതരംഗത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഉന്നതതല യോഗത്തിൽ നിതി ആയോഗ് അംഗം ഡോ വി കെ പോൾ (Health), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഡയറക്ടർ ജനറൽ ഡോ രാജീവ് ബഹൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) വിദഗ്ധർ എന്നിവർ പങ്കെടുക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ പ്രധാന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉഷ്ണാഘാതം മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ സാഹചര്യത്തിലാണ് ഉന്നതതല യോഗം വിളിച്ചു ചേർത്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഗൃഹജ്യോതി: 200 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതിയുമായി കർണാടക സർക്കാർ

Pic Courtesy: Pexels.com 

English Summary: Union Health Minister will be chaired in higher level meeting regarding rising Temperature

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters