കൊച്ചി: കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെൻ്റ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന സഹമന്ത്രി ഡോ.എൽ.മുരുകൻ പറഞ്ഞു. ഇതിനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന കേന്ദ്രം 2019 -ൽ ക്ഷീര വികസനത്തിനായി ഒരു പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan: 11 കോടി കർഷകരുടെ അക്കൗണ്ടുകളിൽ 1 കോടി 82 ലക്ഷം രൂപ കൈമാറിയെന്ന് കേന്ദ്ര മന്ത്രി
കൊച്ചി ഇടപ്പള്ളിയിലെ മിൽമാ പ്ലാൻ്റിൽ സൗരോർജ പദ്ധതിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡയറി പ്ലാന്റായി മാറാനുള്ള പാതയിലാണ് എറണാകുളം ഡയറി എന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഈ പ്ലാന്റ് രാജ്യത്തിന് മൊത്തം മാതൃകയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പദ്ധതി നിലവിൽ വരുന്നത്തോടെ വൈദ്യുതി ഉപഭോഗം ഏകദേശം 90% കുറക്കാനും കഴിയുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ലാഭം നേടുന്ന ഒരു ക്ഷീര കർഷകനാകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ താഴെ പറയുന്നവ ചെയ്തുനോക്കൂ
ദേശീയ ക്ഷീര വികസന ബോർഡ് മുഖാന്തരം നൽകുന്ന 11.5 കോടി രൂപയുൾപ്പെടെ ചിലവഴിച്ച് തൃപ്പൂണിത്തുറ മിൽമ ഡയറി പ്ലാൻ്റിൽ സ്ഥാപിക്കുന്ന 2 മെഗാവാട്ട് കപ്പാസിറ്റിയുള്ള സോളാർ പാനൽ പദ്ധതിയാണ് ഇത്.
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മേഖലയിൽ കേന്ദ്രം നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ച പ്രതിപാദിക്കവേ, ക്ഷീര മേഖലയിൽ ഒരു ലക്ഷം മൃഗങ്ങൾക്ക് ഒന്ന് എന്ന തോതിൽ മൊബൈൽ വെറ്റിനറി യൂണിറ്റ് അനുവദിക്കുമെന്ന് ശ്രീ മുരുകൻ അറിയിച്ചു. കേരളത്തിൽ ഈ വിധത്തിലുള്ള 29 യൂണിറ്റുകൾ സ്ഥാപിക്കുo. ഫിഷറീസ് മേഖലയിൽ 5 മാതൃക ഫിഷിംഗ് ഹാർബർ സ്ഥാപിക്കുന്നതിൽ ഒരെണ്ണം കൊച്ചിയിലാണെന്നും മന്ത്രി വ്യക്തമാക്കി. ഈ വിധത്തിലുള്ള ആദ്യ യൂണിറ്റാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷീര മേഖലയിൽ ഇന്ത്യയുടെ യശസ്സ് ആഗോളതലത്തിൽ ഉയർത്തിയ ഡോ.വർഗ്ഗീസ് കുര്യൻ്റെ പ്രതിമ സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി.ജെ.ചിഞ്ചുറാണി ചടങ്ങിൽ അനാഛാദനം ചെയ്തു.
എം പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ദേശീയ ക്ഷീര വികസന ബോർഡ് ചെയർമാൻ മനേഷ് ഷാ, മിൽമാ ചെയർമാൻ ഡോ.പാട്ടീൽ സുയോഗ് സുഭാഷ് റാവു, ജോൺ തെരുവത്ത്, കെ.എസ്.മണി തുടങ്ങിയവർ സംസാരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: 13.68 കോടി രൂപയുടെ പദ്ധതികള്‍; മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഫിഷറീസ് വകുപ്പ്