1. News

PM Kisan: 11 കോടി കർഷകരുടെ അക്കൗണ്ടുകളിൽ 1 കോടി 82 ലക്ഷം രൂപ കൈമാറിയെന്ന് കേന്ദ്ര മന്ത്രി

കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകുന്ന Pradhan Mantri Kisan Samman Nidhi Yojana പ്രകാരം 11 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1 കോടി 82 ലക്ഷം രൂപ കൈമാറിയെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ.

Anju M U
11 crore Farmers
PM Kisan: കർഷകരുടെ അക്കൗണ്ടുകളിൽ 1.82 ലക്ഷം കോടി രൂപ കൈമാറി

പ്രധാൻ മന്ത്രി കിസാൻ സമൻ നിധി യോജന പദ്ധതി(പിഎം-കിസാൻ പദ്ധതി) പ്രകാരം 11 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1 കോടി 82 ലക്ഷം രൂപ കൈമാറിയെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ. ചെറുകിട നാമമാത്ര കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പിഎം-കിസാൻ എന്ന പദ്ധതി ആരംഭിച്ചു. ഇതിലൂടെ 1.82 ലക്ഷം കോടി രൂപ 11 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ടെന്നും നരേന്ദ്ര തോമർ വിശദീകരിച്ചു.
കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകുന്ന Pradhan Mantri Kisan Samman Nidhi Yojanaയുടെ ഭാഗമായി ഇന്ത്യയിൽ ഇനിയും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്പിഒ) രൂപീകരിക്കുന്നതിന് സർക്കാർ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.

PM KISAN ഏറ്റവും പുതിയ വിവരങ്ങൾ

PM KISAN യോജനയുടെ അടുത്ത ഗഡു ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പുറത്തിറക്കും. അതിനാൽ കർഷകർ eKYC, ആധാർ വിവരങ്ങൾ ഉടനെ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഏപ്രിൽ ആദ്യവാരം തന്നെ 11-ാമത്തെ ഗഡു കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതുകൂടാതെ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലൂടെ കർഷകർക്ക് ലഭിക്കുന്ന തുകയിൽ ഈ വരുന്ന സാമ്പത്തിക വർഷം വർധനവ് ഉണ്ടാകുമെന്നും പ്രതീക്ഷയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan: പതിനൊന്നാമത്തെ ഗഡു ഈ ദിവസമെത്തും; കൂടുതൽ വിശദാംശങ്ങൾ അറിയാം

CII-NCDEX FPO സമ്മിറ്റ്

6,865 കോടി രൂപ മുതൽമുടക്കിൽ 10,000 എഫ്‌പിഒകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്നും പദ്ധതി അതിവേഗം നടപ്പാക്കി വരികയാണെന്നും സിഐഐ-എൻസിഡിഎക്‌സ് എഫ്പിഒ സമ്മിറ്റിനെ അഭിസംബോധന ചെയ്ത് നരേന്ദ്ര തോമർ പറഞ്ഞു.
ചെറുകിട നാമമാത്ര കർഷകരുടെ പുരോഗതി ലക്ഷ്യമിട്ടുള്ള ഇത്തരം എഫ്പിഒകൾ സ്ഥാപിക്കാനുള്ള പദ്ധതി വളരെ ഫലപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ 86 ശതമാനം കർഷകരും നാമമാത്ര കർഷകരാണ്. അതായത് ഇവരുടെ കൈവശം ശരാശരി 1.1 ഹെക്ടറിൽ താഴെ ഭൂമിയാണുള്ളത്. കർഷകരുടെ വളർച്ചയ്ക്കായി കൃഷി ലാഭകരമാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും തോമർ കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan നിയമങ്ങളിൽ മാറ്റം; 6000 രൂപ ലഭിക്കാൻ ആധാറിനൊപ്പം ഈ രേഖകളും നിർബന്ധം

കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിന്, കാർഷിക വിപണനരംഗത്തെ ഇടനിലക്കാരെ ഒഴിവാക്കാനും, എളുപ്പത്തിൽ ധനസഹായം ലഭ്യമാക്കാനും, വിപണി ബന്ധങ്ങൾ ലഭ്യമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഉപയോഗം, കാർഷിക മേഖലയിൽ വിള വൈവിധ്യവൽക്കരണം, ആഗോള നിലവാരത്തിലുള്ള ഉയർന്ന മൂല്യമുള്ള വിളകൾ ഉൽപ്പാദിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നിവ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും തോമർ വിശദമാക്കി.

FPOയിലൂടെയുള്ള പ്രയോജനങ്ങൾ

കാർഷിക ഉൽപന്നങ്ങളുടെ മൊത്തത്തിലുള്ള സംഭരണം, ആധുനിക കാർഷിക ഉപകരണങ്ങളുടെ കൂട്ടായ ഉപയോഗം, കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം എന്നിവയിലൂടെ കർഷകരുടെ ചെലവ് കുറയ്ക്കാൻ FPOകൾക്ക് സാധിക്കും. ഇങ്ങനെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan: സന്തോഷ വാർത്ത! പുതിയ ബജറ്റിൽ കർഷകർക്കുള്ള തുക വർധിപ്പിക്കും

അതേ സമയം, കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിലും കയറ്റുമതിയിലും കാർഷിക മേഖല വളരെ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary: PM Kisan: Rs 1.82 Lakh Crore Provided To 11 crore Farmers, Said Union Minister

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds