Updated on: 2 October, 2023 8:53 PM IST
TVM സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ദ്വൈവാര ശുചിത്വ ബോധവൽക്കരണ യജ്ഞം “സ്വച്ഛത പഖ്വാദ” സംഘടിപ്പിച്ചു

തിരുവനന്തപുരം: ICAR- CTCRI-ൽ സെപ്തംബർ 15 മുതൽ ഒക്ടോബർ 2 വരെ ‘സ്വച്ഛത പക്വാഡ (സ്വച്ഛത ഹി സേവ)’ സംഘടിപ്പിച്ചു. സ്ഥാപനത്തിലെ എല്ലാ ഉദ്യോഗസ്ഥരും ചേർന്ന് സ്വച്ഛതാ പ്രതിജ്ഞയെടുത്തു.

ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസേനയുള്ള ക്ലീനിംഗ് ഡ്രൈവുകൾക്ക് പുറമേപൊതുജനങ്ങളിൽ സ്വച്ഛതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 26-09-2023 ന് സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലും 2023 സെപ്റ്റംബർ 27ന് ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ വേളി ടൂറിസ്റ്റ് വില്ലേജിലും ശുചീകരണ കാമ്പെയ്‌നുകൾ സംഘടിപ്പിച്ചു.

02-10-2023 ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച സമാപന ചടങ്ങിൽ മഹാത്മജിക്ക്‌  പുഷ്പാർച്ചന നടത്തിയ ശേഷം ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിൽ ഡയറക്ടർ ഡോ.ജി.ബൈജുവിന്റെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരും ചേർന്ന് മനുഷ്യച്ചങ്ങല രൂപീകരിച്ചു. 

ലയോള റോഡ് സൈഡിൽ ഒരു സ്വച്ഛതാ ശ്രമദാനവും സംഘടിപ്പിച്ചുഅവിടെ പ്ലാസ്റ്റിക് കവറുകൾഭക്ഷണ പാക്കറ്റുകൾ തുടങ്ങിയ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. ഡോ.സുജാത ടി.പി. (ചെയർപേഴ്സൺ)ഡോ. ഷമീർ പി.എസ്. (മെമ്പർ സെക്രട്ടറി) കൂടാതെ മറ്റെല്ലാ സ്വച്ഛ് ഭാരത് കമ്മിറ്റി അംഗങ്ങളും പരിപാടി ഏകോപിപ്പിച്ചു.

English Summary: Central Tuber Crops Research Intt TVM organized hygiene awareness campaign Swachhata Pakhwada
Published on: 02 October 2023, 08:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now