ടൂറിസം വകുപ്പ് നടപ്പാക്കുന്ന ചാല പൈതൃകത്തെരുവ് നവീകരണത്തിന്റെ ഒന്നാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവിതാംകൂറിന്റെ സാംസ്‌കാരികചരിത്രത്തിന്റെ ഭാഗമാണ് ചാല കമ്പോളം. വ്യാപാരികളുടെ ആശങ്കകളും അഭിപ്രായവും പരിഗണിച്ചാണ് ചാല നവീകരണം മുന്നോട്ടുപോകുന്നത്. 10 കോടി രൂപയുടെ പദ്ധതി പൂർണമായി യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തിന്റെ അഭിമാനമാകും.ചാല പൈതൃകത്തെരുവ് നവീകരണത്തിന്റെ ഒന്നാംഘട്ടത്തിൽ പച്ചക്കറി ചന്തയുടെ നവീകരണമാണ് പൂർത്തിയാക്കിയിരിക്കുന്നത്. . 208 കടകളാണ് പുതുതായി നിർമിച്ചത്. 25 കടകൾ നവീകരിച്ചു.
പദ്ധതിയുടെ ഭാഗമായി കിഴക്കേക്കോട്ട മുതൽ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും ആര്യശാല ജംഗ്ഷന് പുതിയ മുഖച്ഛായയും ഈ പദ്ധതി പ്രകാരം സൃഷ്ടിക്കും. ആര്യശാല ജങ്‌ഷന്റെ മുഖം മാറ്റുമെന്നും മന്ത്രി പറഞ്ഞു. മാലിന്യപ്രശ്നം പരിഹരിക്കുന്നതിശുചിത്വമിഷൻ, കോർപറേഷൻ, ട്രിഡ എന്നിവയുടെ സഹായത്തോടെ മാലിന്യ സംസ്കരണം നടപ്പാക്കും. ഇതിനോടാപ്പെം സ്മാർട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി ചാലയിലെ റോഡുകളും അനുബന്ധ റോഡുകളും സ്മാർട്ടാക്കും.
ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ എസ്.കെ.പി രമേഷ്, ആർകിടെക്ട് ജി. ശങ്കർ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, സംഘാടക സമിതി കൺവീനർ എസ്.എ സുന്ദർ, കെ. ചിദംബരം തുടങ്ങിയവർ സംബന്ധിച്ചു.