Updated on: 4 December, 2020 11:18 PM IST

ആലപ്പുഴ: ലോക് ഡൗണ്‍ കാലത്ത് ജൈവമായ രീതിയിലുള്ള പച്ചക്കറി ഉത്പ്പാദിപ്പിച്ച് വേറിട്ട് നില്‍ക്കുകയാണ് കഞ്ഞിക്കുഴി ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘം. 30ഓളം പേര്‍ അടങ്ങുന്ന സംഘമാണ് സ്വന്തം സ്ഥലത്ത് ജൈവ പച്ചക്കറിക്കൃഷി ചെയ്യുന്നത്. കണിച്ചുകുളങ്ങരയിലെ സ്റ്റാളിലൂടെയാണ് ഇവയുടെ വിപണനം. പീച്ചില്‍, കോവല്‍, പടവലം, വഴുതനങ്ങ, വെള്ളരി, പൊട്ട് വെള്ളരി, മത്തങ്ങ, ഇളവന്‍ തുടങ്ങിയ വിവിധ ഇനം പച്ചക്കറികളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. ജീവനി പദ്ധതിക്കു വേണ്ടിയുള്ള വിവിധ പച്ചക്കറി തൈകള്‍ ഉല്‍പ്പാദിപ്പിച്ചു നല്‍കുന്നതും ഹരിത ലീഡര്‍ സംഘമാണ്. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ലഭിക്കുന്ന വിത്തുകള്‍ നഴ്‌സറികളിലൂടെ മുളപ്പിച്ചാണ് ഇവര്‍ കൃഷി ചെയ്യുന്നത്. ചാണകം, കുമ്മായം, കോഴി വളം, വേപ്പിന്‍ പിണ്ണാക്ക്, എല്ല് വളം എന്നിവയാണ് പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കുന്നത്.

കഞ്ഞിക്കുഴി കൃഷി ഓഫീസര്‍ ജാനിഷ് റോസ് കണ്‍വീനറും രവിപാലന്‍ രക്ഷാധികാരിയുമായുള്ളതാണ് ഈ സംഘം. ജീവനി പദ്ധതിക്കു വേണ്ടിയുള്ള വിവിധ പച്ചക്കറി തൈകള്‍ ഉല്‍പ്പാദിപ്പിച്ചു നല്‍കുന്നത് ഹരിത ലീഡര്‍ സംഘമാണ്. സംഘത്തിന്റെ നേതൃത്വത്തില്‍ ഉത്പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ന്യായ വിലയ്ക്കു വിറ്റഴിച്ച് മികച്ച വരുമാനം കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ടെന്ന് കഞ്ഞിക്കുഴി കൃഷി ഓഫീസറും സംഘത്തിന്റെ കണ്‍വീനറുമായ ജാനിഷ് റോസ് പറഞ്ഞു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിച്ച് സാമൂഹ്യ അകലം പാലിച്ചാണ് വിപണനം നടത്തുന്നതെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. കഞ്ഞിക്കുഴിയിലെ ജൈവ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ശേഖരിച്ചു സംഘത്തിനു കീഴിലുള്ള വിപണന കേന്ദ്രം വഴി വില്‍ക്കുന്നുണ്ട്. കൃഷി ഓഫീസിന്റെ സഹായത്തോടെ വെള്ളരിയില്‍ നിന്നുള്ള സോപ്പ് നിര്‍മ്മാണ യൂണിറ്റും സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

English Summary: Chalunkal Haritha leader sangham is supplyng organic vegetables in this lockdown season
Published on: 21 April 2020, 05:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now