ആലപ്പുഴ: പഴമക്കാരായ കർഷകർ പറയുന്ന ചൊല്ലുണ്ട്ഞാറ്റുവേലയ്ക്ക്.. വിരലൊടിച്ചുകുത്തിയാലും.. കിളിർക്കുമെന്ന്.. എന്നാൽ കാലവും കാലാവസ്ഥയും കാർഷിക മേഖലയെ തകർത്തെങ്കിലും ഈ ചൊല്ലിന് അർത്ഥമുണ്ടന്ന പക്ഷമാണ് കഞ്ഞിക്കുഴിക്കാർക്ക്.കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിനു കീഴിലുള്ള പച്ചക്കറി ഫല വൃക്ഷ തൈ - പച്ചക്കറി- പൂച്ചെടി നഴ്സറിയിൽ ജൂൺ 25 വരെ നടീൽ വസ്തുക്കൾക്ക് വമ്പിച്ച വിലക്കുറവ്.
ദേശീയ പാതയിൽ കഞ്ഞിക്കുഴിയിലുള്ള ഇന്ത്യൻ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ഹെഡ് ഓഫീസിനു മുൻവശമാണ് നഴ്സറി പ്രവർത്തിക്കുന്നത്. The nursery is located in front of the Bank Head Office near the Indian Coffee House at Kanjikuzhi on the national highway.
കർഷകർക്കും കാർഷിക ഗ്രൂപ്പുകൾക്കും ഇളവുകളിലൂടെ നടീൽ വസ്തുക്കളും വളങ്ങളും വാങ്ങാൻ കഴിയും.
ടിഷ്യുകൾച്ചർ ചെയ്ത വിവിധയിനം വാഴതൈകൾ, അലങ്കാര ചെടികൾ, ഫലവൃക്ഷ -പച്ചക്കറിതൈകൾ - ഗുണമേൻമയേറിയ 8 ഇനം തെങ്ങിൻ തൈകൾ, തേൻവരിക്ക, ചെമ്പരത്തി വരിക്ക തുടങ്ങി അഞ്ചിനംപ്ലാവിനങ്ങൾ വ്യത്യസ്ത ഇനം മാവിനങ്ങളും, റോസ' ചെമ്പരത്തി, ചെത്തി, ചെമ്പകം എന്നിവയുടെ വിവിധ ഇനങ്ങളും കറ്റാർവാഴ, ലക്ഷ്മി തരു, മുള്ളാത്ത, തുളസി, പനിക്കൂർക്ക തുടങ്ങിയ ഔഷധ സസ്യങ്ങളും നഴ്സറിയിൽ നിന്ന് ആവശ്യക്കാർക്ക് വാങ്ങാൻ കഴിയും. റെഡ് ലേഡിപപ്പായ,മുരിങ്ങ, വേപ്പിൻ തൈകൾ അത്യുൽപ്പാദനശേഷിയുള്ള നെല്ലി, കുടംപുളി, ജാതി, കുരുമുളക്, വിവിധങ്ങളായപച്ചക്കറി തൈകൾ എന്നിവയുടെശേഖരം തന്നെയുണ്ടന്ന്ബാങ്കിന്റെ കാർഷിക.ഉപദേശക സമിതി കൺവീനർജി.ഉദയപ്പൻ പറഞ്ഞു. വിവരങ്ങൾക്ക് 9400449296.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മുള്ളാത്ത ഗുണങ്ങള്‍