അതിജീവനയുടെ നേതൃത്വത്തിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്കിന്റെയും വടക്കേക്കര കൃഷിഭവൻ്റെയും സഹകരണത്തോടെ ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന മാല്യങ്കരയിലെ ഉപ്പുകലർന്ന മണ്ണിൽ ഒരു കൂട്ടം യുവതി യുവാക്കളുടെ പരിശ്രമത്താൽ ഉമ ഇനത്തിൽ പെട്ട നെല്ല് നൂറ്മേനി കൊയ്തെടുത്തു.
കൊയ്യ്ത്തുത്സവം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളിയും വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ആംബ്രോസും ചേർന്ന് നിർവഹിച്ചു.Paravur Block Panchayat President Yesudas Parappilly and Vadakkekkara Grama Panchayat President KM Ambrose inaugurated the harvest festival.
അതിജീവന പ്രസിഡന്റ് അഖിൽദേവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ എസ് സനീഷ് സ്വാഗതം പറഞ്ഞു.ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി എസ് പ്രതാപൻ, പി ആർ സുർജിത്ത് , പി എ ജോബി, എൻ ആർ രൂപേഷ്, പ്രദീപ്, എസ് സന്ദീപ് എന്നിവർ സംസാരിച്ചു
അതിജീവന ട്രഷർ വി കെ രതീഷ് നന്ദി പറഞ്ഞു.അതിജീവന അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് കൊയ്ത്തിന് നേതൃത്വം നൽകി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ൽ ഞാറ്റുവേല പ്രവർത്തനങ്ങൾക്ക് തുടക്കമായി
#Paddy#Agriculture#Krishi#FTB#Krishijagran