1. News

വടക്കേക്കര ഇനി തരിശു രഹിതം

.കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (CTCRI) യുടെ sc/scp പദ്ധതി പ്രകാരം കിഴങ്ങുവർഗ്ഗ വിളകളുടെ 10 പ്രദർശന തോട്ടങ്ങൾ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ഒരുക്കിയിട്ടുണ്ട് .CTCRI യുടെ ഇടപെടൽ വടക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ തരിശുരഹിത പ്രവർത്തനങ്ങൾക്ക് കരുത്തേകി. ഭക്ഷ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറികൃഷി ,നെൽകൃഷി പ്രോത്സാഹനം ,കിഴങ്ങുവർഗ്ഗ വിളകളുടെ കൃഷി വ്യാപനം ,വാഴകൃഷി വ്യാപനം ,വീട്ടുവളപ്പിലും ,തൊടിയിലും ദീർഘകാല ഫലവൃക്ഷതൈകൾ വെച്ചുപിടിപ്പിക്കൽ ,വീട്ടുവളപ്പിലും മട്ടുപ്പാവിലും ജനകീയ ജൈവ പച്ചക്കറി കൃഷി. മത സ്ഥാപനങ്ങൾ ,ക്ലബ്ബുകൾ ,സന്നദ്ധ സംഘടനകൾ ,സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ ജനകീയ പങ്കാളിത്തത്തോടെ കൃഷിയാരംഭിച്ചു. As per the SC / ST scheme of Central Tuber Crops Research Institute (CTCRI), 10 exhibition gardens of tuber crops have been set up in Vadakkekara Grama Panchayat. With the aim of increasing food production, promotion of vegetable and paddy cultivation, expansion of tuber cultivation, expansion of banana cultivation, planting of perennial fruit seedlings in backyards, huts, terraces and terraces, popular organic green.

K B Bainda
vadakkekara
വടക്കേക്കര

വടക്കേക്കര ചരിത്രത്തിലേക്ക്.എറണാകുളം ജില്ലയിലെ ആദ്യ തരിശുരഹിത പഞ്ചായത്തായി പറവൂർ നിയോജക മണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ വടക്കേക്കര മാറുകയാണ്. കൃഷിയുടെയും ,കാർഷികവൃത്തിയുടേയും ചരിത്രം ,മാനവരാശിയുടെ അതിജീവനത്തിൻ്റെയും പുരോഗതിയുടെയും ചരിത്രമാണ്. വടക്കേക്കര ഗ്രാമപഞ്ചായത്തും കേരളത്തിൻ്റെ കാർഷിക ചരിത്രത്തിൽ ഇടം പിടിക്കുകയാണ്. നമ്മുടെ സംസ്ഥാനം ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.സംസ്ഥാന സർക്കാരിൻ്റെ കാർഷിക പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയെന്ന നിർദ്ദേശപ്രകാരം വടക്കേക്കര ഗ്രാമപഞ്ചായത്ത് കാർഷികതയിലൂന്നിയ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ രൂപീകരിച്ച് ,വിജയകരമായി നടപ്പിലാക്കി വരുകയാണ്.

vadakkekkara paddy field
വടക്കേക്കര

 ഹരിത കേരളംമിഷനും,വികസന കർഷക ക്ഷേമവകുപ്പും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൈകോർത്തപ്പോൾ, വടക്കേക്കര ഗ്രാമപഞ്ചായത്തിന് സംസ്ഥാനത്തിനു മാതൃകയാവുന്ന പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞു. ഹരിത കേരളംമിഷൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ ,തരിശുരഹിത ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ ആദ്യ പഞ്ചായത്തായി വടക്കേക്കര മാറുകയാണ്. തരിശുരഹിത പ്രവർത്തനങ്ങളുടെ നടപടിക്രമങ്ങളുടെ ഭാഗമായി ,ഗ്രാമ പഞ്ചായത്തുതലത്തിൽ സംഘാടകസമിതി രൂപീകരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. KM .അംബ്രോസ് ചെയർമാനായും ,കൃഷി ഓഫീസർ ശ്രീമതി .NS. നീതു കൺവീനറായും ,തിരഞ്ഞെടുത്തു കൊണ്ട് 51 അംഗ സംഘാടക സമിതിയും രൂപീകരിച്ചു. പൊതുജനങ്ങൾ ,രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികൾ ,കർഷക സംഘടനാംഗങ്ങൾ ,മത സ്ഥാപനങ്ങളിലെ പ്രതിനിധികൾ ,സാമുദായിക സംഘടനാ നേതാക്കൾ ,കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ചേർന്ന്, പഞ്ചായത്തുതല സംഘാടക സമിതി പ്രവർത്തനമാരംഭിച്ചു. തരിശുരഹിത നടപടി ക്രമങ്ങളുടെ ഭാഗമായി വാർഡുതലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാർഡുതല സംഘാടക സമിതികളും രൂപീകരിച്ചു. വാർഡ്തല സംഘാടക സമിതിയിൽ വാർഡ് മെമ്പർ ചെയർമാനും ,കൃഷി അസിസ്റ്റൻ്റ്മാർ കൺവീനറായും പ്രവർത്തിക്കുന്നു.

njavara krishi at vadakkekkara
വടക്കേകകരയിലെ ഞവര നെൽ കൃഷി

വാർഡ്തല സംഘാടക സമിതിയുടെ നേതൃത്വത്തിൽ ,വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൃഷിയോഗ്യമായ തരിശു സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള സർവ്വേ നടപടികൾ ആരംഭിച്ച് ,വിജയകരമായി പൂർത്തീകരിച്ചു.സർവ്വേയിലൂടെ കണ്ടെത്തിയ സ്ഥലങ്ങൾ ഗ്രാമ പഞ്ചായത്തുതല സംഘാടക സമിതി യോഗം ചേർന്ന് പരിശോധന നടത്താൻ തീരുമാനിച്ചു. ഫീൽഡ് തല പരിശോധനക്കായി

അസിസ്റ്റൻ്റ്മാരെ ചുമതലപ്പെടുത്തി, പരിശോധനാ നടപടികൾ പൂർത്തീകരിച്ചപ്പോൾ 20 വാർഡുകളിലായി തരിശുൾപ്പെടെ ,കൃഷിയോഗ്യമായ 125 ഏക്കറോളം സ്ഥലം ഉള്ളതായി കണ്ടെത്തി. കൃഷിയോഗ്യമായ സ്ഥലങ്ങളിൽ ഏന്തൊക്കെ വിളകൾ കൃഷി ചെയ്യാമെന്ന് പഞ്ചായത്തുതല സംഘാടക സമിതി വിലയിരുത്തി.തുടർന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വഴിയും ,സഹകരണ ബാങ്കുകളുടെ സഹായത്തോടെയും ,സമയബദ്ധിതമായും ,നിലമൊരുക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൃഷിയിറക്കാനാവശ്യമായ നടീൽ വസ്തുക്കൾ വടക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരവും ,കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ വഴിയും ,സഹകരണ ബാങ്കുകളുടെ സഹായത്തോടെയും സമാഹരിച്ച് സൗജന്യമായി വിതരണം ചെയ്തു

paddy field at vadakkekkara
വടക്കേകകരയിലെ ഞാറു നടീൽ

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (CTCRI) യുടെ sc/scp പദ്ധതി പ്രകാരം കിഴങ്ങുവർഗ്ഗ വിളകളുടെ 10 പ്രദർശന തോട്ടങ്ങൾ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ഒരുക്കിയിട്ടുണ്ട് .CTCRI യുടെ ഇടപെടൽ വടക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ തരിശുരഹിത പ്രവർത്തനങ്ങൾക്ക് കരുത്തേകി. ഭക്ഷ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറികൃഷി ,നെൽകൃഷി പ്രോത്സാഹനം ,കിഴങ്ങുവർഗ്ഗ വിളകളുടെ കൃഷി വ്യാപനം ,വാഴകൃഷി വ്യാപനം ,വീട്ടുവളപ്പിലും ,തൊടിയിലും ദീർഘകാല ഫലവൃക്ഷതൈകൾ വെച്ചുപിടിപ്പിക്കൽ ,വീട്ടുവളപ്പിലും മട്ടുപ്പാവിലും ജനകീയ ജൈവ പച്ചക്കറി കൃഷി. മത സ്ഥാപനങ്ങൾ ,ക്ലബ്ബുകൾ ,സന്നദ്ധ സംഘടനകൾ ,സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ ജനകീയ പങ്കാളിത്തത്തോടെ കൃഷിയാരംഭിച്ചു. As per the SC / ST scheme of Central Tuber Crops Research Institute (CTCRI), 10 exhibition gardens of tuber crops have been set up in Vadakkekara Grama Panchayat. With the aim of increasing food production, promotion of vegetable and paddy cultivation, expansion of tuber cultivation, expansion of banana cultivation, planting of perennial fruit seedlings in backyards, huts, terraces and terraces, popular organic green.

vadakkekkara paddy field
വടക്കേകകരയിലെ നെൽ കൃഷി ക്കുള്ള പാടം ഒരുക്കുന്നു

തുരുത്തിപ്പുറം St. ലൂയിസ് ചർച്ച് അങ്കണത്തിൽ ജൈവ പച്ചക്കറി കൃഷിയും ,വാവക്കാട് ശ്രീദേവി സമാജം വക ശ്രീ ഭഗവതി ക്ഷേത്ര അങ്കണത്തിൽ നെൽകൃഷിയും ,മടപ്ലാത്തുരുത്ത് St. ജോർജ് ചർച്ച് അങ്കണത്തിൽ കപ്പ കൃഷിയും ,മൂത്തകുന്നം ക്ഷേത്രാങ്കണത്തിൽ പൂജാപുഷ്പ്പവനവും ,ഒരുക്കാൻ കഴിഞ്ഞത് വടക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ കാർഷിക മുന്നേറ്റങ്ങൾക്ക് കരുത്തു പകരുന്നു. ലോക്ക് ഡൗൺ കാലത്ത് വടക്കേക്കര ഗ്രാമപഞ്ചായത്ത് രാജ്യത്തിനു മാതൃകയാവുന്ന പ്രവർത്തനങ്ങളാണ്  കാഴ്ച്ചവച്ചത്. ഗ്രാമ പഞ്ചായത്തിലെ 9514 വീടുകളിൽ അടുക്കളത്തോട്ടമൊരുക്കുവാൻ കഴിഞ്ഞു.ലോക്ക് ഡൗൺ കാലത്തെ കൃഷി ക്യാമ്പയ്ൻ ജനങ്ങൾ പ്രതീക്ഷയോടെ ഏറ്റെടുക്കുകയായിരുന്നു. വടക്കേക്കര കൃഷിഭവൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സമൃദ്ധി കാർഷിക കർമ്മസേന, തരിശുരഹിത പ്രവർത്തനങ്ങൾക്ക് കരുത്തേക്കി. വടക്കേക്കര ഗ്രാമപഞ്ചായത്ത് തൈ ഉൽപ്പാദക നഴ്സറിവഴി തരിശു സ്ഥലങ്ങളിൽ നടാനായി 80000 ത്തോളം തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തു.

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ  വിദ്യാലയങ്ങളിലും ,കൃഷിയാരംഭിച്ച് ഹരിതവിദ്യാലയങ്ങളാക്കിമാറ്റി., കൊടുവള്ളിക്കാട് ഗവൺമെൻ്റ് SNM LPS, വാവക്കാട് ഗവൺമെൻ്റ് LPS, വടക്കേക്കര മുഹമ്മദൻ LP സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ മുറ്റത്ത് നെൽകൃഷിയും ആരംഭിച്ചു. വടക്കേക്കര 3131 സർവ്വീസ് സഹകരണ ബാങ്ക് ,വടക്കേക്കര 137 സർവ്വീസ് സഹകരണ ബാങ്ക് ,കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് ,ചെട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക് എന്നീ സഹകരണ സ്ഥാപനങ്ങളുടെ കാർഷിക മേഖലയിലെ ഇടപെടൽ വടക്കേക്കര ഗ്രാമപഞ്ചായത്തിനെ തരിശുരഹിതമാക്കി മാറ്റാൻ സഹായിച്ചു.വടക്കേക്കര ഗ്രാമപഞ്ചായത്തിലും ,മൃഗാശുപത്രിയിലും ജീവനക്കാരുടെ നേതൃത്വത്തിൽ കൃഷിയാരംഭിച്ച് മാതൃകയായി.

vadakkekara paddy field
വടക്കേക്കരയിൽ കൃഷിക്കുള്ള വിത്ത് വിതയ്ക്കുന്നു

വംശനാശ ഭീക്ഷണി നേരിടുന്ന സുഗന്ധ ഔഷധനെല്ലിനങ്ങളായ ഞവര ,ഗന്ധകശാല, രക്തശാലി മുതലായവയുടെ കൃഷി വ്യാപിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. വളരെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ,കണ്ടെത്തിയ(തരിശും - കൃഷിയോഗ്യവുമായ) 125 ഏക്കറോളം സ്ഥലത്ത് സമയോചിതമായി നിലമൊരുക്കി ,ഒരേ സമയം എല്ലായിടത്തും വിവിധയിനത്തിൽപ്പെട്ട കാർഷിക വിളകൾ കൃഷിയാരംഭിച്ച് ,എറണാകുളം ജില്ലയിലെ ആദ്യ തരിശുരഹിത പഞ്ചായത്തെന്ന ചരിത്രനേട്ടത്തിലേയ്ക്ക് ,തീരദേശത്തിൻ്റെ വിജയഗാഥയുമായി വടക്കേക്കര ഗ്രാമപഞ്ചായത്ത് മുന്നേറുകയാണ്.നെൽപ്പാടങ്ങളോ ,നെൽവയലുകളോ ഇല്ലാത്ത വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും നെൽകൃഷി സജീവമാണ്. വടക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ കാർഷിക മുന്നേറ്റങ്ങൾ നേരിൽ കാണുവാനായി ഏവരേയും വടക്കേക്കരയിലേക്ക് ക്ഷണിക്കുന്നതായി  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് KM .അംബ്രോസ്  അറിയിച്ചു

ഷിനു, വടക്കേക്കര കൃഷിഭവൻ.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വടക്കേക്കരയിൽ ഒരേക്കർ സ്ഥലത്തു ഗന്ധകശാല കൃഷിയാരംഭിച്ചു.

#farmer#FTB#adriculture#Krishi

English Summary: Vadakkekkara is no longer barren

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds