Updated on: 19 April, 2024 4:02 PM IST
Chicken price hiked: Rs 280 per kg

1. ചിക്കൻ വില കുതിച്ചുയരുന്നു. 280 രൂപ വരെ ചിക്കന് വില കൂടി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോഴി വിലയാണിത്. സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തിൽ കോഴി ഉത്പാദനം കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിൽ നിന്നും കോഴിയുടെ വരവ് കുറഞ്ഞതുമാണ് വില ഇത്രയധികം വർധിക്കുന്നതിന് ഇടയാക്കിയത്. ചൂട് വർധിച്ചതോടെ കോഴിക്കുഞ്ഞുങ്ങൾ ചത്ത് പോകുകയും തൂക്കം കുറയുകയും ചെയ്യുന്നതും ഫാമിൻ്റെ ഉടമകൾ ഉത്പാദനം കുറച്ചു. വെള്ളത്തിനടക്കം ക്ഷാമം വന്നതോടെ പല ഫാമുകളും കോഴി വളർത്തൽ ഗണ്യമായി കുറച്ചു. ഇതോടെയാണ് ചിക്കൻ്റെ വില ഇത്രയധികം കൂടിയത്. എന്നാൽ ആലപ്പുഴയിൽ താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കോഴി വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ എടത്വാ, ചെറുതന, ചമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി ഭീതിപ്പെടേണ്ട കാര്യമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിൽ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

2. റബ്ബർ തോട്ടങ്ങളിലെ വളപ്രയോഗം എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. റബ്ബർ ബോർഡ്ന്റെ പുതുപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ വച്ചാണ് പരിശീലനം. ഏപ്രിൽ മാസം 29 നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പരിശീലന സമയം. റബ്ബർ കർഷകർക്കും തോട്ടം മേഖലയിലെ താൽപ്പര്യമുള്ളവർക്കും പങ്കെടുക്കാം. പരിശീലന ഫീസ് 590 രൂപയാണ്. രജിസ്ട്രേഷനും ഓൺലൈൻ വഴി പേയ്മെന്റ് ചെയ്യുന്നതിനും https://training.rubberboard.org.in/online/?SelCourse=OTM2 അല്ലെങ്കിൽ https://training.rubberboard.org.in/ എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9447710405 അല്ലെങ്കിൽ 04812351313 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

3. കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ അധവാ കെപ്കോ ഉത്പ്പാദിപ്പിച്ച് ഇന്റഗ്രേഷൻ ഫാമുകളിൽ വളർത്തിയെടുത്ത ഒരു മാസം പ്രായമായ ബി.വി.- 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികളും, ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴികളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9495000915 അല്ലെങ്കിൽ 0471-2468585 നമ്പറുമായി ബന്ധപ്പെടുക.

4. യുഎഇയിൽ പെയ്ത മഴ കനത്തതോടെ ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം തടസ്സപ്പെട്ടു. ഇതിനെ തുടർന്ന് റദ്ദാക്കിയത് 1244 വിമാനങ്ങൾ. എന്നിരുന്നാലും വിമാനത്താവളത്തിൻ്റെ പ്രവർത്തനം 24 മണിക്കൂറിനുള്ളിൽ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. ദുബായ് അടക്കമുള്ള പ്രദേശങ്ങളിൽ കനത്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടായിരുന്നു. 75 വർഷത്തിനിടയിലെ ശക്തമായ മഴയാണ് യുഎഇ യിൽ പെയ്തത്.

ബന്ധപ്പെട്ട വാർത്തകൾ: റാഡിഷ് കൃഷി പ്രോത്സാഹിപ്പിക്കാൻ സോമാനി സീഡ്സും കൃഷിജാഗരണും ധാരണാപത്രത്തിൽ ഒപ്പ് വച്ചു

English Summary: Chicken price hiked: Rs 280 per kg
Published on: 19 April 2024, 03:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now