ഓണം പ്രമാണിച്ച് സംസ്ഥാനത്തെ 60 വയസ് കഴിഞ്ഞ എല്ലാ പട്ടിക വിഭാഗക്കാർക്കും മുഖ്യമന്ത്രി ഓണസമ്മാനം നൽകുന്നു.
സംസ്ഥാന സർക്കാർ 1000 രൂപയാണ് ഓണസമ്മാനമായി നൽകുക. ഇതിനായി 5.76 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചിരിക്കുന്നത്. പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന അടിയന്തിരമായി ഈ ധനസഹായം അർഹരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
പട്ടികവർഗ്ഗ വിഭാഗത്തിലുള്ള 57,655 പേർക്ക് ഇത്തവണ മുഖ്യമന്ത്രിയുടെ ഓണസമ്മാനം ലഭിക്കുന്നതായിരിക്കും. പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന അടിയന്തിരമായി ഈ ധനസഹായം അർഹരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്." മന്ത്രി വ്യക്തമാക്കി.
ഈ ഉത്സവനാളുകളിൽ ആ വിഭാഗത്തിലെ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി "മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി" 5.76 കോടി രൂപ അനുവദിച്ചിരിക്കുകയാണ് ഇപ്പോൾ, കെ രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും എത്തപ്പെടേണ്ടവരും, സമൂഹത്തിന്റെ പ്രത്യേക കരുതലിന് അർഹതയുള്ളവരുമാണ് പട്ടികവർഗ്ഗ വിഭാഗക്കാർ.
കോവിഡ് പ്രതിസന്ധികളുടെ നടുവിലും സമൃദ്ധിയുടെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകളുണർത്തുന്ന ഓണാഘോഷത്തിന് പോരായ്മകളരുതെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റും, ക്ഷേമ പെൻഷന് അർഹതയുള്ളവർക്ക് ഒരുമിച്ചു രണ്ട് മാസത്തെ പെൻഷനും നൽകുന്നത്. കൂടാതെ ക്ഷേമപെൻഷന്റെ പരിധിയിൽ വരാത്ത, മറ്റു തരത്തിൽ അർഹതയുള്ളവർക്ക് 1000 രൂപയുടെ പ്രത്യേക ധനസഹായവും സംസ്ഥാന സർക്കാർ ഈ നാളുകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്, മന്ത്രി പറഞ്ഞു.
ഓണം ഒന്നാണ്, എന്നാല്‍ സദ്യയിലുണ്ട് വകഭേദങ്ങള്‍
ഓണം വരവായി: അറിഞ്ഞിരിക്കാം ചില ഓണക്കളികൾ!