Features

ഓണം വരവായി: അറിഞ്ഞിരിക്കാം ചില ഓണക്കളികൾ!

ഓണപ്പൊട്ടൻ

കൊവിഡ് പ്രതിസന്ധിക്കിടയിലും ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. ജാതി-മത ഭേദമില്ലാതെ മലയാളികൾ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. അത്തം ഒന്നുമുതൽ പത്ത് ദിവസം മലയാളികൾക്ക് ആഘോഷമാണ്. പൂക്കളം, ഓണക്കോടി, സദ്യ, ഓണക്കളി എന്നിവയൊക്കെ ഗൃഹാതുരത്വം നൽകുന്ന ഓർമ്മകളാണ്. കുട്ടികളും മുതിർന്നവരുമൊക്കെ വിവിധ കളികളിൽ ഈ കാലയളവിൽ ഏർപ്പെടാറുണ്ട്. അത്തരത്തിൽ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ചില ഓണക്കളികളെക്കുറിച്ച് കൂടുതൽ അറിയാം.

പുലിക്കളി

പുലിക്കളി

കേരളത്തിൽ പ്രസിദ്ധമായ ഒരു കലാരൂപമാണ് പുലിക്കള്ളി. ഓണക്കാലത്താണ് ഈ കലാരൂപം അരങ്ങേറുന്നത്. തൃശ്ശൂർ സ്വരാജ് ഗ്രൌണ്ടിൽ എല്ലാവർഷവും നടക്കാറുള്ള ഈ കലാരൂപം തികച്ചും വ്യത്യസ്തമായ അനുഭവമാണ് കാഴ്ചക്കാരിൽ ഉണ്ടാക്കുന്നത്. ഏകദേശം 200 വർഷത്തെ പഴക്കമുള്ള പുലിക്കളി രാമവർമ്മ രാജാവിന്റെ കാലത്ത് പട്ടാളത്തിലെ മുസ്ലിം പട്ടാളക്കാർ മുഹറം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുലിക്കെട്ടി കളി നടത്തിയിരുന്നു. ഈ ഉത്സവാഘോഷത്തിന്റെ ഓർമയ്ക്കാണ് പുലിക്കളി നടത്തുന്നത്.പുലിക്കളിക്ക് തയ്യാറാകുന്ന വേഷക്കാരന് ക്ഷമയും സമർപ്പണ ബോധവും അത്യാവശ്യമാണ്. പുലിവേഷക്കാരുടെ ശരീരത്തിലെ രോമങ്ങൾ വടിച്ചുകളഞ്ഞ് 7 മുതൽ 8 മണിക്കൂർ സമയം ചെലവഴിച്ചാണ് ശരീരത്തിൽ പുലിവേഷം വരയ്ക്കുന്നത്. വലിയ വയറും അതിനൊത്ത ശരീരവുമുള്ളവരാണ് പുലിവേഷം ചെയ്യുക.കടുംമഞ്ഞ നിറത്തിലുള്ളതും കറുപ്പ് നിറത്തിലുള്ള ഛായങ്ങളാണ് കൂടുതലായും വരയ്ക്കാൻ ഉപയോഗിക്കുന്നത്. വയറുക്കുലുക്കി പ്രത്യേക താളത്തിലുള്ള പുലികളുടെ തുള്ളിക്കളി രസകരമായ കാഴ്ചയാണ്.

ഓണപ്പൊട്ടൻ

മവേലി തന്റെ പ്രജകളെ കാണാൻ തിരുവോണനാളിൽ വീടുകളിൽ വരുന്നതിന്റെ പ്രതീകമെന്നോണം വടക്കൻ കേരളത്തിൽ അറിയപ്പെടുന്ന ഒരു ആചാരമാണ് ഓണപ്പൊട്ടൻ.
മുന്നൂറ്റാൻ എന്ന സമുദായത്തിലുള്ള ആളുകളാണ് ഓണപ്പൊട്ടന്റെ കോലം കെട്ടുന്നത്.

കുമ്മാട്ടിക്കളി

തൃശ്ശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള കാലാരൂപമാണ് കുമ്മാട്ടി. പാലക്കാട്, വയനാട് ജില്ലകളിലെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതാക്കായി വിളവെടുപ്പിനോടനുബന്ധിച്ച് ആഘോഷിക്കാറുണ്ട്.

കുമ്മാട്ടിക്കളി

ഓണത്തല്ല്

ഓണപ്പട, കൈയ്യാങ്കളി എന്നും ഓണത്തല്ല് അറിയപ്പെടുന്നു. മൈസൂര്‍ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ആയുധനിയമം വരും വരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചിരുന്നു. തൃശ്ശൂരിലെ കുന്നംകുളത്ത് ഇപ്പോഴും ഓണത്തല്ല് നടക്കാറുണ്ട്.

തലപ്പന്ത് കളി

ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന ഒരു കളിയാണ് തലപ്പന്ത് കളി. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാന്‍, താളം, കാലിങ്കീഴ്, ഇണ്ടന്‍, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങള്‍ ഈ വിനോദത്തിലുണ്ട്.

ഓണത്തല്ല്

കൈകൊട്ടിക്കളി

തിരുവാതിര കളിയെ പോലുള്ള മറ്റൊരു കലാരൂപമാണ് കൈകൊട്ടിക്കളി. ഓണത്തിന് സ്തീകൾ അകത്തളങ്ങളിൽ മാത്രം കളിച്ചിരുന്ന ഈ കളി പിന്നീട് മുറ്റത്തേക്കും പൂക്കളത്തിന് ചുറ്റുമായി കളിക്കാൻ തുടങ്ങി.


English Summary: know more about onam and rituals

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine