Updated on: 30 September, 2022 12:49 PM IST
കേച്ചേരി പുഴയ്ക്കായി നക്ഷത്രവനം ഒരുക്കി ചൂണ്ടൽ പഞ്ചായത്ത്

നക്ഷത്രവനമൊരുക്കി കേച്ചേരി പുഴയെ മനോഹരവും സുരക്ഷിതവുമാക്കുകയാണ് ചൂണ്ടൽ ഗ്രാമപഞ്ചായത്ത്. പുനർജ്ജനി കേച്ചേരി പുഴ സംരക്ഷണം രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് നക്ഷത്രവനം ഒരുക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചെറു ധാന്യങ്ങൾ കൊണ്ടുള്ള പോഷക ആഹാര കുറിപ്പ് മത്സരവും ബോധവത്കരണ ക്ലാസ്സും നടത്തി

പാറന്നൂർ ചിറ മുതൽ കൂമ്പുഴ പാലം വരെയുള്ള ഒരേക്കർ സ്ഥലത്താണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിൽ വരുന്ന 12 സെന്റ് സ്ഥലത്താണ് വ്യത്യസ്തങ്ങളായ വൃക്ഷത്തൈകൾ നട്ട് നക്ഷത്ര വനമൊരുക്കുന്നത്. ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെട്ട പ്രദേശം കൂടിയാണിത്.

നക്ഷത്രവനത്തിലെ പ്രധാനികൾ

കാഞ്ഞിരം, നെല്ലി, അത്തി, ഇത്തി, അരയാൽ, ഞാവൽ, കരിങ്ങാലി, അമ്പഴം, കൂവളം, ഇലഞ്ഞി, നീർമരുത് എന്നിങ്ങനെ 20 തരം വൃക്ഷത്തൈകളാണ് വച്ചുപിടിപ്പിക്കുന്നത്. ആടലോടകം, കുറുന്തോട്ടി എന്നീ ഔഷധസസ്യങ്ങളുടെ തോട്ടവും തയ്യാറാക്കുന്നുണ്ട്. പ്രകൃതിരമണീയമായ കാഴ്ച സമ്മാനിക്കുന്നതിനായി പലനിറത്തിലുള്ള മുളകളും വെച്ചുപിടിപ്പിക്കും. 1860 തൊഴിൽ ദിനങ്ങളിലായി പദ്ധതി പൂർത്തീകരിക്കും. 60 തൊഴിലുറപ്പ് തൊഴിലാളികളാണ് പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്നത്.

ചൂണ്ടൽ ഗ്രാമപഞ്ചായത്തും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കേരള കാർഷിക സർവ്വകലാശാല കോളേജ് ഓഫ് ഫോറസ്ട്രിയും സംയുക്തമായാണ് പുനർജനി കേച്ചേരി പുഴ സംരക്ഷണം രണ്ടാംഘട്ട പദ്ധതിക്ക് നേതൃത്വം നൽകുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് ഫണ്ടിൽ നിന്നും 11 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്.

അഞ്ച് ലക്ഷം രൂപ നക്ഷത്രവനം ഒരുക്കുന്നതിനും ആറ് ലക്ഷം രൂപ കയർ ഭൂവസ്ത്രം ഒരുക്കുന്നതിനുമാണ് വിനിയോഗിക്കുക. സ്ഥലത്ത് വെള്ളം കുറയുന്ന മുറയ്ക്ക് കയർ ഭൂവസ്ത്രം ഒരുക്കുന്ന പ്രവൃത്തി നടപ്പാക്കും. കേരള കാർഷിക സർവ്വകലാശാല കോളേജ് ഓഫ് ഫോറസ്ട്രിയിലെ 29 എൻഎസ്എസ് വിദ്യാർത്ഥികളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

ഡെസ്റ്റിനേഷൻ ചലഞ്ച്

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ 'ഡെസ്റ്റിനേഷൻ ചലഞ്ച്' പദ്ധതി നടപ്പാക്കുന്നു. അറിയപ്പെടാത്ത പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്താനായി തദ്ദേശസ്ഥാപന പ്രദേശങ്ങൾ കണ്ടെത്തി ഡി.പി.ആർ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രൊപ്പോസൽ സമർപ്പിക്കുന്നത്.

കേച്ചേരി പുഴയുടെ ഇരുവശവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുഴയുടെ കയ്യേറ്റ പ്രദേശങ്ങൾ മൂന്നുവർഷം മുൻപേ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പുഴയുടെ മനോഹാരിത വർധിപ്പിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ശലഭോദ്യാന നിർമാണം, ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി നടപ്പാത നിർമാണം, ജൈവ വേലി നിർമാണം എന്നിവയാണ് കേച്ചേരി പുഴ സംരക്ഷണ പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്.

English Summary: Choondal Panchayat makes nakshatravanam as part of Kechery river conservation
Published on: 30 September 2022, 12:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now