1. News

ചെറു ധാന്യങ്ങൾ കൊണ്ടുള്ള പോഷക ആഹാര കുറിപ്പ് മത്സരവും ബോധവത്കരണ ക്ലാസ്സും നടത്തി

കേന്ദ്ര ഗവൺമെന്റിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്ന സെൻട്രൽ ബ്യൂറൊ ഓഫ് കമ്മ്യുണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസ് വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ സീ ഡി എസ് പ്രോജക്ട പന്തളം -2 മായി ചേർന്ന് പോഷകാഹാരത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌, പൊതുപരിപാടികളും സംഘടിപ്പിച്ചു.

Meera Sandeep
Millets
Millets

തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച്  ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്ന സെൻട്രൽ ബ്യൂറൊ ഓഫ് കമ്മ്യുണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസ്  വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ സീ ഡി എസ് പ്രോജക്ട്  പന്തളം -2 മായി ചേർന്ന് പോഷകാഹാരത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌, പൊതുപരിപാടികളും സംഘടിപ്പിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: പോഷക ഭക്ഷണത്തിന് പ്രിയമേറുന്നു, ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായത്തിന് വന്‍കുതിപ്പ്

കേരളത്തിലെ അംഗൻ വാടികൾ മുഖേന  കുട്ടികൾക്കൾക്കായി മികച്ച രീതിയിൽ പോഷകാഹാര ലഭ്യമാക്കുന്നു. അതുകൊണ്ടാണ് മറ്റ്  പല സംസ്ഥാനങ്ങളിലെ കുട്ടികളെ പോലെ കേരളത്തിലെ കുട്ടികളിൽ പോഷക കുറവ് അധികം കാണാത്തത് എന്ന് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രേഖ അനിൽ പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. പുതിയ തലമുറയുടെ ആരോഗ്യം ഉറപ്പു വരുത്താനായി നമ്മുടെ കുട്ടികളെ നാടിന്റെ തനതായ ആഹാരം കഴിക്കുവാൻ പ്രോൽസാഹിപ്പികേണ്ടതാണെന്ന്  കുളനട പഞ്ചായത്  വൈസ് പ്രസിഡന്റ ശ്രീ മോഹൻ ദാസ് പി ആർ യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചു  പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ചോളം പോഷകകലവറ

നാഷണൽ ന്യൂട്രീഷൻ മിഷൻ ന്യൂട്രീഷണിസ്റ്റ് ശ്രീമതി ശ്രുതി പോഷകാഹാരത്തെ ക്കുറിച്ച്   ബോധവൽകരണ ക്ലാസ്സ് എടുക്കുകയും ചെയ്തു. ചെറു ധാന്യം ഉപയോഗിച്ച് പോഷകാഹാര കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൻ്റെ  വിധി പ്രഖ്യപ്പിക്കുകയും ചെയ്തു. പ്രശ്നോത്തരിയും, കലാ പരിപാടികൾ എന്നിവയും തുടർന്ന് നടത്തി. 

ബന്ധപ്പെട്ട വാർത്തകൾ: എന്തുകൊണ്ടാണ് തവിട് കളയാത്ത അരി കഴിക്കണം എന്ന് ഡോക്ടർമാർ പറയുന്നത്?

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, കോട്ടയം അസിസ്റ്റൻ്റ് ഡയറക്ടർ, ശ്രീമതി സുധ എസ് നമ്പൂതിരി സ്വാഗവും പന്തളം - 2 സി ഡി പി ഒ  ശ്രീമതി സുമയ്യ എസ്  നന്ദിയും രേഖപ്പെടുത്തി. ഈ പരിപാടിയോടനുബന്ധിച്ച്  സെപ്റ്റംബർ 28-ന് കുളനട പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ഫുട്ബാൾ മൽസരവും സംഘടിപ്പിച്ചു.

English Summary: Nutritious food recipe competition and awareness class of millets was conducted

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds