Updated on: 30 January, 2022 6:30 AM IST
CISF Constable Recruitment 2022: Apply for 1149 Posts, Salary Upto Rs 69,100

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) കോൺസ്റ്റബിൾ / ഫയർമാൻ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.  സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് പഠിച്ച് പാസായവർക്ക് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ 1149 കോൺസ്റ്റബിൾ/ ഫയർമാൻ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

വനിത ശിശുവികസന വകുപ്പിൽ വനിതകൾക്ക് അവസരം

അവസാന തീയതി

മാർച്ച് 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

രാജ്യത്തെമ്പാടുമുള്ള 1149 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് പാസായിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാം. 18 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് എഴുത്ത് പരീക്ഷയുണ്ടായിരിക്കും. ഇതിൽ യോഗ്യത നേടുന്നവർക്ക് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ടായിരിക്കും.

കൊങ്കൺ റെയിൽവേയിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകൾ അയക്കാം

യോഗ്യത

സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. 18 വയസിനും 23 വയസിനും ഇടയിലായിരിക്കണം പ്രായം. ഉയരം കുറഞ്ഞത് 170 സെന്റീമീറ്റർ ആണ് വേണ്ടത്. നെഞ്ചളവ് 80 മുതൽ 85 സെന്റീമീറ്റർ വരെ.

അപേക്ഷകൾ അയക്കേണ്ട വിധം

അപേക്ഷിക്കാനായി സി.ഐ.എസ്.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://cisfrectt.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Login ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് New Registration എന്ന ടാബിൽ ക്ലിക്ക് ചെയ്യാം. ചോദിച്ചിരിക്കുന്ന വിവരങ്ങൾ ഓൺലൈനായി പൂരിപ്പിക്കുക.

ശമ്പളം

സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ശമ്പള സ്കെയിൽ- 21,700 രൂപ മുതൽ 69,100 രൂപ വരെ (പേ ലെവൽ-3).

English Summary: CISF Constable Recruitment 2022: Apply for 1149 Posts, Salary Upto Rs 69,100
Published on: 29 January 2022, 11:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now