1. News

കൊങ്കൺ റെയിൽവേയിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകൾ അയക്കാം

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂവിലൂടെയാണ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നത്. അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഫെബ്രുവരി 7നാണ് വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നത്.

Meera Sandeep
Konkan Railway Recruitment 2022: Applications are invited for various posts
Konkan Railway Recruitment 2022: Applications are invited for various posts

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.  വാക്ക് ഇൻ ഇന്റർവ്യൂവിലൂടെയാണ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നത്.  അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ,  സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.  ഫെബ്രുവരി 7നാണ് വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നത്. ആകെ 14 ഒഴിവുകളുണ്ട്.  മുംബൈയിൽ വെച്ചായിരിക്കും വാക്ക് ഇന്റർവ്യൂ സംഘടിപ്പിക്കുന്നത്. 

ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ എൻട്രി സ്കീം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

അഭിമുഖം നടക്കുന്ന ദിവസം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് രജിസ്ട്രേഷനുള്ള സമയം. അഭിമുഖത്തിൽ പങ്കെടുക്കാനായി Executive Club, Konkan Rail Vihar, Konkan Railway Corporation Ltd. Sector-40, Seawoods (West), Navi Mumbai, 400706 എന്ന വിലാസത്തെലെത്തണം.

ഒഴിവുകൾ

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ (ഫാബ്രിക്കേഷൻ)- 4 ഒഴിവുകൾ,

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഫാബ്രിക്കേഷൻ)- 10 ഒഴിവുകൾ

എന്നിങ്ങനെ 14 ഒഴിവുകളാണുള്ളത്.

സിഎംഎഫ്ആർഐയിൽ പ്രൊജക്റ്റ്‌ അസോസിയേറ്റിൻറെ ഒഴിവ്

വിദ്യാഭ്യാസ യോഗ്യത

എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ഒരു സർവകലാശാലയിൽ നിന്ന് സിവിൽ/ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഇരു തസ്തികകളിലേക്കും അപേക്ഷിക്കാൻ ഇതു തന്നെയാണ് യോഗ്യത.

പ്രായപരിധി

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ (ഫാബ്രിക്കേഷൻ) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഫാബ്രിക്കേഷൻ) തസ്തികയിലേക്കുള്ള ഉയർന്ന പ്രായപരിധി 35 വയസ്.

ന്യൂ ഡൽഹി, റായ്പൂർ, സൂറത്ത്, അമ്പാല, നാഗ്പൂർ, മറ്റ് ഫാബ്രിക്കേഷൻ ഹബ് എന്നീവിടങ്ങളിൽ എവിടെയെങ്കിലുമായിരിക്കും നിയമനം ലഭിക്കുക. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ മാത്രമെ അഭിമുഖത്തിന് വിളിക്കൂ. രണ്ട് ദിവസമെങ്കിലും തങ്ങാനുള്ള തയ്യാറെടുപ്പുകളോടെ വേണം ഉദ്യോഗാർത്ഥികൾ എത്താൻ. തങ്ങുകയാണെങ്കിൽ സ്വന്തം ചെലവിൽ തങ്ങണം.

English Summary: Konkan Railway Recruitment 2022: Applications are invited for various posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds