Updated on: 2 December, 2022 5:58 PM IST

1. സിറ്റി ഗ്യാസ് പദ്ധതിയ്ക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ വെട്ടുകാട് വാർഡിലെ 60 വീടുകളിൽ കണക്ഷൻ ലഭിച്ചു. ഈ മാസത്തിൽ 320 വീടുകളിലും ജനുവരിയോടെ 1200 വീടുകളിലും പാചക വാതക കണക്ഷൻ എത്തിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ രജിസ്റ്റർ ചെയ്ത 20,000 പേരിൽ 2000 പേർക്ക് ഉടൻ കണക്ഷൻ ലഭിക്കും. അപകട സാധ്യതയും ചെലവും കുറവ്, ഉപയോഗ ശേഷം മീറ്ററിന്റെ അടിസ്ഥാനത്തിൽ വില, സുതാര്യത എന്നിവയാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രത്യേകതകൾ. ദ്രവ രൂപത്തിലുള്ള പ്രകൃതി വാതകം ടാങ്കറുകളിൽ കൊച്ചിയിൽ നിന്ന് കൊച്ചുവേളിയിൽ എത്തിക്കുകയും, ഇവിടെ നിന്ന് വാതക രൂപത്തിലാക്കിയശേഷം പാചക വാതകം പൈപ്പ് ലൈൻ വഴി വീടുകളിലെത്തിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: റേഷൻ വിതരണം ഈ മാസം മൂന്ന് വരെ നീട്ടി..കൃഷി വാർത്തകൾ

2. കേരളത്തിൽ മിൽമ പാൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ. ലിറ്ററിന് 6 രൂപയാണ് കൂടിയത്. ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നീല കവർ പാൽ ലിറ്ററിന് ഇതോടെ 52 രൂപയാണ് വില. പാലിന് മാത്രമല്ല, തൈര് ഉൾപ്പെടെയുള്ള മിൽമയുടെ മറ്റ് ഉൽപന്നങ്ങൾക്കും വില വർധിക്കും. വില വർധനയിലൂടെ 5 രൂപ 3 പൈസ ക്ഷീര കർഷകന് അധികമായി ലഭിക്കും. മിൽമ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് അനനുസരിച്ചാണ് പാൽവില വർധിപ്പിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് 500 മില്ലി ലിറ്റർ ഇളം നീല കവറിന് 25 രൂപയും, കടുംനീല പാക്കറ്റിന് 26 രൂപയും, പശുവിൻ പാലിന് 28 രൂപയും, വെള്ള കവറിന് 28 രൂപയുമാണ് വില.

3. പൊതുമേഖല സ്ഥാപനമായ കേരഫെഡ് കേരള സർക്കാരിന് ലാഭവിഹിതം കൈമാറി. കൃഷിമന്ത്രി പി. പ്രസാദ്, കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി, വൈസ് ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് 1.80 കോടി രൂപ കൈമാറി. കേരഫെഡിന്റെ ഓഹരി മൂലധനത്തിൽ സർക്കാരിനുള്ള 5 ശതമാനം ഓഹരിയാണ് ലഭിച്ചത്.

4. മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിയ്ക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ക്ഷീരവികനമന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയം പര്യാപ്തത നേടാൻ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാനായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ പദ്ധതിയാണിത്. ക്ഷീര കർഷകർക്ക് അടിയന്തര ഘട്ടത്തിൽ മൃഗ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ടോൾഫ്രീ സംവിധാനം ഏർപ്പെടുത്തുമെന്നും, ഉൽപാദ ചെലവ് കുറയ്ക്കാൻ സൈലേജ് നിർമാണം, ചോളം കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

5. നെൽകൃഷിയ്ക്ക് തുടക്കം കുറിച്ച് പത്തനംതിട്ടയിലെ വിദ്യാർഥികൾ. വാളോത്തിൽ പാടശേഖരസമിതിയുടെ നേതൃത്വത്തിലാണ് നെൽകൃഷി നടത്തുന്നത്. പത്തനംതിട്ട ളാക സെന്തോം മാർത്തോമ ചർച്ച് സഹ.വികാരിയും എഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ മാനേജരുമായ ഫാദർ റെജി ഡാൻ ഞാറുനട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കീടനാശിനി ഒഴിവാക്കുന്നതിനായി 18 മുതൽ 50 ദിവസം വരെ പാടത്ത് താറാവിനെ ഇറക്കി കീടങ്ങളെയും പ്രാണികളെയും തിന്നു നശിപ്പിക്കാനുള്ള പരീക്ഷണവും പാടശേഖര സമിതി നടത്തുന്നുണ്ട്.

6. ആലപ്പുഴയിൽ മണ്ണ് മൊബൈല്‍ ആപ്പിന്റെ രണ്ടാംഘട്ട ഡാറ്റ ശേഖരണം പുരോഗമിക്കുന്നു. ആപ്പിലൂടെ കര്‍ഷകര്‍ക്ക് മണ്ണിന്റെ ഫലപുഷ്ടി സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാകും. ജി.പി.എസ് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള സമഗ്ര വിവരശേഖരണവും ആപ്പിലൂടെ നടക്കും. സംസ്ഥാന മണ്ണ് പര്യവേക്ഷണ -സംരക്ഷണ വകുപ്പിന് കീഴിലെ സോയില്‍ സര്‍വ്വെ വിഭാഗമാണ് ആപ്പ് വികസിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മണ്ണ് മൊബൈല്‍ ആപ്പ് മലയാളത്തില്‍ തന്നെ ലഭിക്കും.

7. കോട്ടയം ഉഴവൂർ ബ്ലോക്കിൽ ക്ഷീരസംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഗവ്യ ജാലകം, സെമിനാറുകൾ, ക്ഷീര കർഷകരെ ആദരിക്കൽ, മൂല്യവർധിത ഉത്പന്ന നിർമാണ പരിശീലനം എന്നിവയും നടന്നു.

8. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും തുടര്‍ ചികിത്സ ധനസഹായത്തിന് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത് 3 വര്‍ഷം പൂര്‍ത്തിയായ, 50,000 രൂപയില്‍ താഴെ വരുമാനമുളളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഹൃദയ ശസ്ത്രക്രീയ കഴിഞ്ഞവര്‍, കാന്‍സര്‍ രോഗികള്‍, കിടപ്പു രോഗികള്‍, ഓട്ടിസം/ഗര്‍ഭാശയ രോഗമുളളവര്‍ എന്നിവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ഈ രോഗങ്ങള്‍ക്ക് തുടര്‍ ചികിത്സ നടത്തുന്നവര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുകളില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ചികിത്സിച്ച ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുളള റഫറന്‍സ് രേഖ (സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക്), ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ അസല്‍ ബില്ലുകള്‍, മത്സ്യബോര്‍ഡ് പാസ്ബുക്കിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം ഫിഷറീസ് ഓഫീസില്‍ അപേക്ഷിക്കണം.

9. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ 393 സംരംഭങ്ങള്‍ ആരംഭിച്ചു. ആലങ്ങാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, വരാപ്പുഴ എന്നീ പഞ്ചായത്തുകളിലാണ് സംരംഭങ്ങള്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ 659 സംരംഭങ്ങളാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നത്. ലക്ഷ്യമാക്കിയ സംരംഭങ്ങളുടെ 60 ശതമാനം പൂര്‍ത്തിയാക്കി. ഭക്ഷ്യ-പാനീയ നിര്‍മ്മാണം, വസ്ത്ര നിര്‍മ്മാണം തുടങ്ങിയ സംരംഭങ്ങളാണ് നിലവിൽ ആരംഭിച്ചത്.

10. ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് താലൂക്കില്‍ പരിശോധന കര്‍ശനമാക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവ്, മണക്കടവ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വെച്ചിരുന്ന 16 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും താലൂക്കിലുടനീളം ശക്തമായ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

11. മാംസാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണത്തില്‍ പ്രായോഗിക പരിശീലനം നേടാം. അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നടക്കുക. കേരള വെറ്റിനറി ആന്‍ഡ് എ.എം.പി, അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ ഡിസംബര്‍ 14 മുതല്‍ 21 വരെ പരിശീലനം നടക്കും. കോഴ്സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജിഎസ്ടി ഉള്‍പ്പെടെ 1,180 രൂപയാണ് പരിശീലനത്തിന്റെ ഫീസ്. തെരഞ്ഞെടുത്തവര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡിന്റെ വെബ്സൈറ്റ് ആയ www.kied.info-ല്‍ ഓണ്‍ലൈനായി ഡിസംബര്‍ മൂന്നിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുത്ത 20 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890 / 2550322.

12. കോഴിക്കോട് ആയഞ്ചേരിയില്‍ ഗോവര്‍ധിനി പദ്ധതിയ്ക്ക് തുടക്കം. കാലിത്തീറ്റ വിതരണ ഉദ്ഘാടനവും പരിശീലന പരിപാടിയും പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. 75 പശുക്കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് പരിരക്ഷയോടെ പൂര്‍ണ്ണവളര്‍ച്ച എത്തുന്നത് വരെ 50 ശതമാനം സബ്‌സിഡിയോടെ കാലിത്തീറ്റ വിതരണം ചെയ്യും.

13. നാഷണൽ ഫുഡ് പ്രോസസിംഗ് കോൺക്ലേവിന് ഡൽഹിയിൽ തുടക്കം. CIIയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ സെന്റർ ഓഫ് എക്‌സലൻസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. ഹോട്ടൽ ദ ലളിതിൽ നടക്കുന്ന പരിപാടിയിൽ മില്ലറ്റും മില്ലറ്റ് അധിഷ്ഠിത ഉൽപ്പന്നങ്ങളുമാണ് പ്രധാന വിഷയം.

14. കർണാടകയിൽ തക്കാളിയ്ക്കും ഉള്ളിയ്ക്കും വില കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്ന് കോലാർ ജില്ലാ പഴം-പച്ചക്കറി കർഷക സമര സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഉൽപാദന ചെലവിനനുസരിച്ച് വില ലഭ്യമാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഉൽപാദനത്തിന് അനുസരിച്ച് വിപണി ലഭിക്കാത്തതാണ് വിലയിടിവിന് കാരണം.

15. കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: City Gas Project Connection in 60 households malayalam Agriculture News
Published on: 02 December 2022, 03:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now