ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് സമൂഹമായ ആസ്ട്രേലിയയിലെ 'ഗ്രേറ്റ് ബാരിയര്‍ റീഫ്' അപകടമാം വിധം കുറഞ്ഞു കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്.'ദ ഗ്രേറ്റ് ബാരിയര്‍ റീഫ് മറൈന്‍ പാര്‍ക്ക്' അധികൃതര്‍ പുറത്തുവിട്ട പഞ്ചവര്‍ഷ റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിെന്റ ഫലമായി കടല്‍വെള്ളത്തിൻ്റെ ചൂട് കൂടുന്നതാണ് ഇതിന് കാരണം.കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് മനോഹരങ്ങളായ പവിഴപ്പുറ്റുകള്‍ക്ക് കടുത്ത തോതിലുള്ള ശോഷണം സംഭവിച്ചത്. ദിവസം തോറും ഇത് കൂടുതല്‍ നാശത്തിലേക്ക് പോവുകയാണെന്ന് സര്‍ക്കാര്‍ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
യുനസ്കോയുടെ ലോക പൈതൃക ഭൂപടത്തില്‍ ഇടംപിടിച്ച പവിഴപ്പുറ്റുകള്‍ 2300ലേറെ കിലോമീറ്റര്‍ കരഭാഗത്തിലൂടെ 344,400 സ്ക്വയര്‍ കിലോമീറ്റര്‍ മേഖലയിലായി വ്യാപിച്ചു കിടക്കുന്നു. ആസ്േട്രലിയയിലെ കോറല്‍ കടലില്‍ ആണ് ദ ഗ്രേറ്റ് ബാരിയര്‍ റീഫ്. ഇതിൻ്റെ നാശം തടയാന്‍ ശക്തവും ഫലപ്രദവുമായ ഇടപെടലുകള്‍ ആഗോള-പ്രാദേശിക തലത്തില്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട് .രാജ്യത്തെ പരിസ്ഥിതിപ്രവര്ത്തകര്ക്കിടയില്നിന്നും ആസ്ട്രേലിയന്‍ സര്‍ക്കാറിന് വന്‍തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. വ്യാപകമായ കല്‍ക്കരി ഖനനവും കയറ്റുമതി വ്യവസായവും കാലാവസ്ഥമാറ്റത്തിന് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദമുയരുന്നുണ്ട്.