Updated on: 18 February, 2024 12:35 PM IST
തെങ്ങുകയറ്റക്കാരെ വേണോ? വിളിക്കാം ഹലോ നാരിയല്‍ കോള്‍ സെന്ററിലേക്ക്..

1. തെങ്ങുകയറ്റക്കാരെ ആവശ്യമാണെങ്കിൽ വിളിക്കാം ഹലോ നാരിയല്‍ കോള്‍ സെന്ററിലേക്ക്. കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും, തെങ്ങുകയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തൊഴിലാളികളെ കോൾ സെന്റർ വഴി ലഭിക്കും. ആവശ്യക്കാർക്ക് 9447175999 എന്ന നമ്പറിൽ വിളിക്കുകയോ, വാട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവര്‍ത്തന സമയം. തെങ്ങ് കയറ്റക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് സേവനം ചെയ്യാന്‍ താൽപര്യമുള്ളവർക്കും കോള്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം.

കൂടുതൽ വാർത്തകൾ: സാമ്പത്തിക പ്രതിസന്ധി! 13 സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വിലകൂട്ടി

2. നഴ്‌സറി പരിപാലനവും പ്രജനന രീതികളും വിഷയത്തിൽ 3 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. വെള്ളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാമിൽവച്ച് ഫെബ്രുവരി 21 മുതൽ 23 വരെയാണ് പരിശീലനം നടക്കുക. പരിശീലനഫീസ് 2,500 രൂപയാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാര്‍ഷിക സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0487 2961457 എന്ന നമ്പറിൽ ബന്ധപ്പെടാം.

3. ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ കാര്‍ഷിക പ്രദര്‍ശനമേളയ്ക്ക് ആലപ്പുഴയിൽ തുടക്കം. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കാര്‍ഷിക സമ്പ്രദായങ്ങള്‍ മുന്‍നിര്‍ത്തി പാരിസ്ഥിതിക കര്‍ഷക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ് ഭാരതീയ പ്രകൃതി കൃഷി. പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം നാട്ടറിവുകളുടെ പ്രചരണം, മാതൃകാ തോട്ടങ്ങള്‍ എന്നിവ പദ്ധതിയുടെ പ്രത്യേകതകളാണ്. ജൈവവളക്കൂട്ടുകള്‍, ജീവാണുവളങ്ങള്‍ എന്നിവയുടെ കൃഷിയിട നിര്‍മ്മാണത്തിന് വലിയ പ്രാധാന്യമാണ് പദ്ധതി നല്‍കുന്നത്. കൃഷിയിടത്തില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയുള്ള സുസ്ഥിര ജൈവകാര്‍ഷിക രീതികള്‍ക്കും പദ്ധതി ഊന്നല്‍ നല്‍കുന്നുണ്ട്.

4. മുട്ടക്കോഴി വളര്‍ത്തല്‍, നൂതന പരിപാലന മാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയുമായി സംയോജിച്ച് ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽവച്ച് ഫെബ്രുവരി 20നാണ് പരിശീലനം നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0494-2962296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

English Summary: Coconut Development Board has started Hello Coconut Call Center in kerala
Published on: 18 February 2024, 11:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now