Updated on: 4 December, 2020 11:18 PM IST

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കേര കേസരി പട്ടം പാലക്കാട് എടിപ്പുകുളം പൊക്കംതോട്ടിലെ നല്ലംപുരയ്ക്കല്‍ വേലായുധന്. ഏഴ് ഏക്കറില്‍ വെസ്റ്റ്‌കോസ്റ്റ് ടോള്‍ ഇനത്തില്‍പെട്ട തെങ്ങ് കൃഷി ചെയ്തുവരുന്ന കേര കര്‍ഷകനാണ് വേലായുധന്‍. തെങ്ങിന്‍ തോട്ടത്തില്‍ ഇടവിളയായി കമുക്,ജാതി,വാഴ,നെല്ല്,കുരുമുളക് എന്നിവയും കൃഷി ചെയ്യുന്നു. വിശാലമായ തെങ്ങിന്‍തൈ നഴ്‌സറിയും സ്വന്തമായുണ്ട്. ഡ്രിപ്പ് ഇറിഗേഷനാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നത്. തന്റെ തോട്ടത്തില്‍ നിന്നും തെങ്ങ് ഒന്നിന് ശരാശരി 140 തേങ്ങ ഒരു വര്‍ഷം ലഭിക്കുന്നതായി വേലായുധന്‍ പറഞ്ഞു. സമ്മിശ്ര കൃഷിക്കുള്ള ബ്ലോക്ക് തല പുരസ്‌ക്കാരവും നേരത്തെ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒരു ഹെക്ടറില്‍ നിന്നും ശരാശരി മുപ്പതിനായിരം രൂപ നാളീകേരകൃഷിയില്‍ നിന്നും ലാഭമായി ലഭിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷത്തില്‍ എട്ടു പ്രാവശ്യമാണ് വിളവെടുക്കുക. വേലായുധന്‍ 2019 ഡിസംബര്‍ 9 ന് ആലപ്പുഴ നടന്ന ചടങ്ങില്‍ സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും പുരസ്‌ക്കാര തുകയായ രണ്ട് ലക്ഷം രൂപയും സ്വര്‍ണ്ണ മെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

English Summary: coconut farmer velayudan
Published on: 28 December 2019, 01:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now