പ്രകൃതിക്ഷോഭം, രോഗ-കീടാക്രമണം എന്നിവ മൂലമുള്ള നാശനഷ്ടങ്ങളില്‍ നിന്ന് തെങ്ങിന് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി നാളികേര വികസന ബോര്‍ഡ്,Coconut Development Board with insurance cover for coconut due to natural calamities, diseases and pests. അടുത്തടുത്ത പുരയിടത്തിലെ കായ്ഫലമുള്ളതും 4-60 വര്‍ഷം പ്രായപരിധിയിലുള്ളതുമായഅഞ്ചു തെങ്ങുകളെങ്കിലുമുള്ള കര്‍ഷകര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ പറ്റുക. 4-15 വര്‍ഷം പ്രായമുള്ള തെങ്ങിന് 9 രൂപയാണ് വാര്‍ഷിക പ്രീമിയം. ഇതില്‍ നാലര രൂപ കോക്കനട്ട് ബോര്‍ഡും രണ്ടേ കാല്‍ രൂപ സംസ്ഥാന സര്‍ക്കാരും രണ്ടേകാല്‍ രൂപ കര്‍ഷകനുമാണ് അടയ്ക്കേണ്ടത്. 900 രൂപയുടെതാണ് പരിരക്ഷ. 16-60 വര്‍ഷം പ്രായമുള്ള തെങ്ങിന് 14 രൂപയാണ് പ്രീമിയം. ഏഴു രൂപ ബോര്‍ഡും മൂന്നര രൂപ കര്‍ഷകനും അടയ്ക്കണം. 1750 രൂപയുടെ പരിരക്ഷ ലഭിക്കും. അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.coconutboard.gov.in ല്‍ ലഭ്യമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാട്ടാന ശല്യം: മുളിയാറില്‍ ഉന്നതതലയോഗം ചേര്‍ന്നു