1. News

കാട്ടാന ശല്യം: മുളിയാറില്‍ ഉന്നതതലയോഗം ചേര്‍ന്നു

കാട്ടാന ശല്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുളിയാറില്‍ യോഗം ചേര്‍ന്നു. ആനകളെ തുരത്തുമ്പോള്‍ ജനങ്ങള്‍ ജാഗത പാലിക്കണം വനാതിര്‍ത്തിയോട് ചേര്‍ന്ന് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടാനകളെ കര്‍ണാടകവനത്തിലേക്ക് തിരിച്ചു വിടുന്നതിന് നടപടി സ്വീകരിച്ചു. ആനകളെ തുരത്തുമ്പോള്‍ ഡിസംബര്‍ 12 വരെ ഗതാഗത തടസ്സത്തിനു സാധ്യത യുണ്ടെന്നും സുരക്ഷ മുന്‍ നിര്‍ത്തി ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.A meeting was held in Muliyar to discuss the harassment of the forest. People should be careful while chasing elephants. District Collector Dr D Sajith Babu said that there is a possibility of traffic jam till December 12 when the elephants are being chased away and people should be vigilant for safety reasons.

K B Bainda

കാട്ടാന ശല്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുളിയാറില്‍ യോഗം ചേര്‍ന്നു. ആനകളെ തുരത്തുമ്പോള്‍ ജനങ്ങള്‍ ജാഗത പാലിക്കണം വനാതിര്‍ത്തിയോട് ചേര്‍ന്ന് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടാനകളെ കര്‍ണാടകവനത്തിലേക്ക് തിരിച്ചു വിടുന്നതിന് നടപടി സ്വീകരിച്ചു. ആനകളെ തുരത്തുമ്പോള്‍ ഡിസംബര്‍ 12 വരെ ഗതാഗത തടസ്സത്തിനു സാധ്യത യുണ്ടെന്നും സുരക്ഷ മുന്‍ നിര്‍ത്തി ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ഇതിനായി വനം വകുപ്പ് ആവിഷ്‌ക്കരിച്ച കര്‍മപദ്ധതി യോഗം ചര്‍ച്ച ചെയ്തു. മുളിയാര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു വിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഉത്തര മേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ( മുഖ്യവനപാലകന്‍) ഡി കെ വിനോദ് കുമാര്‍ , ഡി വിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി കെ അനൂപ് കുമാര്‍ റേയ്ഞ്ച് ഓഫീസര്‍ എന്‍. അനില്‍കുമാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മുളിയാറില്‍ ഏഴ് ആനകളുടെ കൂട്ടവും അഡൂരില്‍ ആറ് ആനകളുടെ കൂട്ടവും ഒരു ഒറ്റയാനുമാണ് താവളം ഉറപ്പിച്ചിട്ടുള്ളത്. ഇത് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. 135 തൊഴിലാളികളെ ഉപയോഗിച്ച് 21 ദിവസത്തിനകം ആനകളെ കര്‍ണാടക വനത്തിലേക്ക് തുരത്തും. ഈ സമയത്ത് കാട്ടാനകള്‍ റോഡിലിറങ്ങുന്ന സാഹചര്യമുണ്ടാകാം. ഇതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. നാല് കാട്ടാനകളെ ഇതിനകം കര്‍ണാടക വനത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് ഡി എഫ്ഒ പറഞ്ഞു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഗോ നികുതി പിരിക്കാൻ മധ്യപ്രദേശ് "ഗോ മന്ത്രിസഭാ" തീരുമാനം."Go Cabinet" decides to collect Go tax.

English Summary: Wild harassment: High level meeting convened in Muliyar

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds