അതാത് ദിവസത്തെ മാർക്കറ്റ് നിലവാരം അനുസരിച്ച് സർക്കാർ സംവിധാനത്തിൽ വേങ്ങേരി അഗ്രികൾച്ചറൽ അർബൻ ഹോൾസെയിൽ മാർക്കറ്റ് നാളികേരം സംഭരിക്കുന്നു
നാളികേരത്തിൻ്റെ വില റൊക്കമായി, ചെക്ക് / ബാങ്ക് ട്രാൻസ്ഫർ വഴി ഉടൻ പണം ലഭിക്കുന്നു
വണ്ടിക്കൂലി ഇനത്തിൽ വേങ്ങേരി മാർക്കറ്റുമായുള്ള ദൂര പരുധിക്ക് അനുസരിച്ച് തുക കിലോഗ്രാമിന് കണക്കാക്കി എക്കൗണ്ടിൽ മാസത്തിൽ ലഭിക്കുന്നു
1 km മുതൽ 25 km വരെ - കിലോഗ്രാമിന് 1.50 രൂപ നിരക്കിൽ
26 km മുതൽ 50 km വരെ - കിലോഗ്രാമിന് 2 രൂപ നിരക്കിൽ
50 km കൂടുതൽ - കിലോഗ്രാമിന് 2.50 രൂപ നിരക്കിൽ
വേങ്ങേരി FPOയിൽ മെമ്പറായി ചേരുന്ന കർഷകർക്ക് ,നാളികേര വ്യാപാരത്തിൽ ലഭിക്കുന്ന ലാഭവിഹിതം കർഷകൻ നൽകിയ തൂക്കത്തിന് ആനുപാതികമായി വർഷാവസാനം ലഭിക്കുന്നതാണ്
കർഷകരുടെ സൗകര്യാർത്ഥം വിവിധ സ്ഥലങ്ങളിൽ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കുന്നു
വണ്ടിക്കൂലി ലഭിക്കുന്നതിനായി, നാളികേരം കൊണ്ടുവരുന്നതിന് മുൻപായി കർഷകൻ AUWM (വേങ്ങേരി മാർക്കറ്റിൽ ) രജിസ്റ്റർ ചെയ്യേണ്ടതാണ്.അപേക്ഷാ ഫോറം അതത് കൃഷിഭവനിൽ ലഭിക്കുന്നതാണ്
കർഷകരുടെ സംശയ ദൂരീകരണത്തിനായി PH: 9846226594, 9846123488 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്
വളയം, കുറ്റ്യാടി, വടകര, നാദാപുരം, പേരാമ്പ്ര ഭാഗങ്ങളിൽ ഉള്ളവർക്ക് PH: 9495727991 എന്ന നമ്പറിലും വിളിക്കാവുന്നതാണ്