Updated on: 3 March, 2022 11:02 AM IST
Coconut storage; Will go ahead with the measures – Minister P Prasad

ആലപ്പുഴ: കര്‍ഷകരില്‍ നിന്നും നാളികേരം സംഭരിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഉണക്കച്ചെമ്മീൻ, ചുട്ട നാളികേരം അടക്കമുള്ള പല ഭക്ഷ്യ സാധനങ്ങളിൽ നിന്നും പപ്പടങ്ങള്‍; ഒരു വ്യത്യസ്‌തമായ സംരഭവുമായി ഷിജി

നാളികേരത്തില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് ഏറെ ലാഭകരമാണ്. ഓരോ കേരഗ്രാമങ്ങളും സ്വന്തം പേരില്‍  ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നമെങ്കിലും നിര്‍മിച്ചു വിപണിയിലെത്തിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 17 വാര്‍ഡുകളിലും കേരസമിതികള്‍ രൂപീകരിച്ചാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്.

മുതിര്‍ന്ന കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാര്‍, മണ്ണ് പരിശോധന, തെങ്ങുകയറ്റ യന്ത്രവിതരണോദ്ഘാടനം തുടങ്ങിയവയും ഇതോടനുബന്ധിച്ചു നടന്നു.

തേങ്ങയിൽ നിന്ന് മൂല്യ വർദ്ധിത ഉല്‍പ്പന്ന നിർമ്മാണ ഫാക്ടറി പ്രവര്‍ത്തനോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

തൃക്കുന്നപ്പുഴ കുമ്പളത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി.എസ്. താഹ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. സുധിലാല്‍, നാദിറ ഷാക്കിര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജില ടീച്ചര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ അമ്മിണി ടീച്ചര്‍, സിയാര്‍ തൃക്കുന്നപ്പുഴ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Coconut storage; Will go ahead with the measures – Minister P Prasad
Published on: 03 March 2022, 10:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now