Updated on: 4 December, 2020 11:19 PM IST

കേരള കയര്‍ കോര്‍പ്പറേഷന്റെ സുവര്‍ണ്ണജൂബിലി വര്‍ഷം ഒട്ടേറെ അഭിമാനാര്‍ഹങ്ങളായ നേട്ടങ്ങളുടെ കൂടി വര്‍ഷമാണ്. 40-ല്‍പ്പരം വര്‍ഷങ്ങളായി സ്ഥാപനം അകപ്പെട്ടിരുന്ന സഞ്ചിത നഷ്ടത്തില്‍ നിന്നും കരകയറി എന്നതാണ് നേട്ടങ്ങളില്‍ പ്രധാനം. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ഇതുവരെയുള്ള സഞ്ചിത നഷ്ടം പൂര്‍ണ്ണമായും നികത്തപ്പെടുകയും 12 ലക്ഷത്തില്‍പ്പരം രൂപയുടെ പ്രായോഗിക ലാഭം നേടുകയും ചെയ്തു. ഈ സര്‍ക്കാര്‍ അധികാരം ഏറ്റശേഷം കയര്‍ മേഖലയ്ക്ക് പുത്തനുണര്‍വാണ് കൈവന്നത്. (Coir Corporation celebrates its golden jubilee with a reasonable profit in business, says Chairman T.K.Devakumar)

100 കോടിയുടെ ഭൂവസ്ത്രവില്‍പ്പന

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കയര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് വന്‍ ഇടിവുണ്ടായപ്പോള്‍ കയര്‍ തൊഴിലാളികള്‍ മറ്റുതൊഴില്‍ മേഖലകള്‍ തേടി പോകേണ്ട ഗതികേട് ഉണ്ടായി. എന്നാല്‍ കേരള സര്‍ക്കാര്‍ കയര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മന്ത്രി ഡോ.തോമസ് ഐസക് മുന്‍കൈ എടുത്ത് നടത്തിയ സമയോചിത ഇടപെടല്‍ മൂലം, കയര്‍ ഭൂവസ്ത്രത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നൂറു കോടി രൂപയ്ക്കുമേല്‍ ഓര്‍ഡറുകള്‍ ലഭിക്കുകയും, തറികള്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. കയര്‍വ്യവസായ മേഖലയിലെ ചൂഷണം തടയുന്നതിനും, ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നാട്ടില്‍ തന്നെ ലഭ്യമാക്കുന്നതിനും, അധിക ഉല്‍പ്പാദനക്ഷമതയുള്ള യന്ത്രങ്ങള്‍ സ്ഥാപിച്ച് ആവശ്യമുള്ളത്ര കയര്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ തന്നെ നിര്‍മ്മിക്കാനും, കയര്‍ കോര്‍പ്പറേഷന്‍ പ്രതിജ്ഞാബദ്ധമാണ്.( Corporation received more than 100 crores from geotextiles(bhoovastra) supplied to local self governments to control soil erosion)

വൈറസിനെ ചെറുക്കുന്ന മെഡിസിനല്‍ മാറ്റ്

ഇത് കൂടാതെ നിലവില്‍ രാജ്യമൊട്ടാകെ ഭീതിയിലാഴ്ത്തി വ്യാപിച്ചിരിക്കുന്ന കോവിഡ്-19 നെ ചെറുത്ത് നിറുത്തുന്നതിനായും, മറ്റ് വൈറസുകള്‍ പടര്‍ന്ന് കയറാതിരിക്കുന്നതിനുമായി കമ്പനി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി ചേര്‍ന്ന് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് മെഡിസിനല്‍ മാറ്റ് രൂപകല്‍പ്പന ചെയ്തു കഴിഞ്ഞു. ഈ ഉല്‍പ്പന്നത്തിന് സര്‍ക്കാരിന്റേയും, ആരോഗ്യവകുപ്പിന്റേയും അംഗീകാരം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ്. ആവശ്യ സമയങ്ങളില്‍ വേണ്ട രീതിയില്‍ ധനസഹായങ്ങളും ആവശ്യമായ സര്‍ക്കാര്‍ അനുമതികളും ഉപദേശ നിര്‍ദ്ദേശങ്ങളും നല്‍കിവരുന്ന മുഖ്യമന്ത്രി പിണറായി വിജയനും കയര്‍ മന്ത്രി ടി.എം.തോമസ് ഐസക്കിനും ചെയര്‍മാന്‍ ടി.കെ.ദേവകുമാര്‍ നന്ദി അറിയിച്ചു.( Presently Coir corporation in association with Sree Chitra Institute for medical Sciences and technology designed virus resisting coir mat that may get wide reception especially in European countries the post-COVID era).

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

English Summary: Coir corporation celebrates its Golden jubilee with a new product- medicinal mat ,suvarna jubili varshathil medicinal mattumayi coir corporation
Published on: 29 May 2020, 11:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now