കനത്ത മൂടൽമഞ്ഞിനിടയിൽ താപനില കുറയുന്നതിനാൽ ഉത്തരേന്ത്യയിലെ ഡൽഹിയിൽ തണുത്ത തരംഗം ശക്തമാകുന്നു. ചൊവ്വാഴ്ച പുലർച്ചെ ഡൽഹിയിൽ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. ദേശീയ തലസ്ഥാനത്തും, ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ കനത്ത മഞ്ഞും, അതോടൊപ്പം തണുത്ത കാറ്റു വീശുന്നതും തുടരുന്നു. ഡൽഹിയിൽ തണുപ്പിനോടൊപ്പം, ശക്തമായ കനത്ത മൂടൽമഞ്ഞും അനുഭവപ്പെടുന്നുണ്ട്. നേരത്തെ ഇന്ത്യൻ കാലാവസ്ഥ വകുപ്പ്, തിങ്കളാഴ്ച ഡൽഹിയിൽ ഇനി കൂടുതൽ തണുപ്പുള്ള ദിനങ്ങൾ വരുമെന്ന് പ്രവചിച്ചിരുന്നു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പശ്ചിമ രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ കടുത്ത തണുപ്പുള്ള ദിനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ കേന്ദ്രം വെളിപ്പെടുത്തി. 2022 ഡിസംബർ 25, 26 തീയതികളിൽ ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തണുപ്പു വളരെയേറെ അനുഭവപ്പെട്ടു.
രാവിലെ മൂടൽമഞ്ഞ് പൂർണ്ണമായും മാറാത്തതും, പകൽ സമയത്ത് സൂര്യപ്രകാശം മറയ്ക്കുന്നതും തണുപ്പ് അനുഭവപ്പെടുമ്പോൾ മുകളിലെ മൂടൽമഞ്ഞിന്റെ ഒരു പാളി പ്രത്യക്ഷപ്പെടുന്നതുമെല്ലാം, താപനില ക്രമേണ ഉയരുന്നതിന് മുമ്പുള്ള അവസ്ഥകളാണെന്ന്, സ്കൈമെറ്റ് വെതർ കാലാവസ്ഥ, കാലാവസ്ഥ വിഭാഗം വൈസ് പ്രസിഡന്റ് പറഞ്ഞു. ഡൽഹിയിലും, സമീപ പ്രദേശങ്ങളിലും വരുന്ന ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ നേരിയ കാറ്റും താഴ്ന്ന ട്രോപോസ്ഫെറിക് ലെവലിൽ ഉയർന്ന ഈർപ്പവും ഉള്ളതിനാൽ, അടുത്ത 48 മണിക്കൂറിനുള്ളിൽ ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പശ്ചിമ രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഇടതൂർന്നതും, കനത്ത മൂടൽമഞ്ഞും തുടരാൻ സാധ്യതയുണ്ട്, എന്ന് IMD പറഞ്ഞു.
ഡിസംബർ 25, 26 തീയതികളിൽ മലനിരകളിൽ പുതിയ മഞ്ഞുവീഴ്ചയ്ക്ക് കാരണമായെന്നും അതിന്റെ പിൻവാങ്ങലിന് ശേഷം തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റ് ഇപ്പോൾ സമതലങ്ങളിലൂടെ വീശിയടിക്കുന്നുണ്ടെന്നും സ്കൈമെറ്റ് വെതർ വൈസ് പ്രസിഡന്റ് പറഞ്ഞു. തണുത്ത കാലാവസ്ഥയിൽ കാറ്റിന്റെ വേഗത കൂടുതലാണ്. തിങ്കളാഴ്ച ഡൽഹിയിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്. പഞ്ചാബിലെയും ഹരിയാനയിലെയും പല ഭാഗങ്ങളിലും കൊടും തണുപ്പും, ഇടതൂർന്ന മൂടൽമഞ്ഞും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, നർനൗൾ എന്ന പ്രദേശത്തെ ഏറ്റവും കുറഞ്ഞ തണുപ്പ് 2.4 ഡിഗ്രി സെൽഷ്യസാണ്. ഹരിയാനയിൽ, കുറഞ്ഞ താപനില 2.5 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതിനാൽ ഹിസാറിൽ കടുത്ത തണുപ്പ് രേഖപ്പെടുത്തി. അംബാലയിൽ 7.7 ഡിഗ്രി സെൽഷ്യസ്, കർണാലിൽ 6.8 ഡിഗ്രി സെൽഷ്യസ്, റോഹ്തക്കിൽ 6.6 ഡിഗ്രി സെൽഷ്യസ്, ഭിവാനിയിൽ 5.5 ഡിഗ്രി സെൽഷ്യസ്, സിർസയിൽ 5.2 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്.
ഡൽഹിയിൽ ഞായറാഴ്ച കുറഞ്ഞ താപനില 5.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും താപനില 3 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് IMD തിങ്കളാഴ്ച അറിയിച്ചു. സമതലങ്ങളിൽ, കുറഞ്ഞ താപനില 4 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നാൽ IMD തണുത്ത തരംഗമായി പ്രഖ്യാപിക്കുന്നു. കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിനോ, അതിൽ താഴെയോ ആയിരിക്കുമ്പോൾ സാധാരണയിൽ നിന്ന് 4.5 ഡിഗ്രി താഴെയാണെങ്കിൽ ഒരു തണുത്ത തരംഗം ഉണ്ടാകുന്നു. ഏറ്റവും കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയോ സാധാരണ താപനിലയിൽ നിന്ന് 6.4 ഡിഗ്രി സെൽഷ്യസിനു മുകളിൽ നിൽക്കുകയോ ചെയ്യുമ്പോൾ ഈ പ്രതിഭാസത്തെ 'കടുത്ത' (severe) തണുപ്പ് തരംഗമെന്ന് വിളിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഗംഗ നദി പുനരുജ്ജീവന പ്രവർത്തനം: 2700 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം