1. News

ഡൽഹിയിൽ 6.4 ഡിഗ്രി സെൽഷ്യസ് താപനില!!!

ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം വ്യാഴാഴ്ച 'Moderate' വിഭാഗത്തിൽ തന്നെ തുടർന്നു, അതേസമയം കുറഞ്ഞ താപനില 6.4 ഡിഗ്രി സെൽഷ്യസായി, സീസണിലെ ശരാശരിയേക്കാൾ രണ്ട് താഴെയായി.

Raveena M Prakash
Delhi records 6.4 Degree Celsius temperature on Thursday Morning
Delhi records 6.4 Degree Celsius temperature on Thursday Morning

വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ 6.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി, ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം വ്യാഴാഴ്ച 'Moderate' വിഭാഗത്തിൽ തന്നെ തുടർന്നു, അതേസമയം കുറഞ്ഞ താപനില 6.4 ഡിഗ്രി സെൽഷ്യസായി, ഇത് സീസണിലെ ശരാശരിയേക്കാൾ രണ്ട് താഴെയായി.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ബുള്ളറ്റിൻ അനുസരിച്ച് പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) കണക്കുകൾ പ്രകാരം, രാവിലെ 9 മണിക്ക് മൊത്തം വായു ഗുണനിലവാര സൂചിക (AQI) 196, എന്നായി കണക്കാക്കി.

ഈയാഴ്ച രാജ്യതലസ്ഥാനത്ത് തണുത്ത കാലാവസ്ഥ തുടരുമെന്നാണ് സൂചന, ഈ ആഴ്‌ച താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും IMDയുടെ പ്രവചനം സൂചിപ്പിക്കുന്നു. ഡിസംബർ 17 മുതൽ രാജ്യതലസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചതിനാൽ, ഈ ആഴ്‌ച അവസാനത്തോടെ ഡൽഹിയിൽ കൂടുതൽ തണുപ്പുള്ള രാത്രികൾ കടന്നു പോവും.

പൂജ്യത്തിനും 50 നും ഇടയിലുള്ള AQI "Good" എന്നും, 51 നും 100 നും ഇടയിലുള്ള AQI "Moderate" എന്നും, 101 നും 200 നും ഇടയിലുള്ള AQI  "Satisfactory" ആയും, 201 നും 300 നും "Poor" ആയും, 301 നും 400 നും ഇടയിലുള്ള AQI "Very Bad" ആയും, 401 നും 500 നും "Severe" എന്നിങ്ങനെ ആയും കണക്കാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചൈനയിലെ കോവിഡ് -19 ന്റെ ഉത്ഭവം അന്വേഷിക്കാൻ അഭ്യർത്ഥിച്ച് WHO മേധാവി

English Summary: Delhi records 6.4 Degree Celsius temperature on Thursday Morning

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds