ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഉണ്ടായ മഴയിലും കാറ്റിലും നിരവധി വിളകൾക്ക് നാശനഷ്ടം സംഭവിച്ചു. ഏക്കർ കണക്കിന് നെൽക്കൃഷി നശിച്ചു , വാഴ, കപ്പ ഇവയെല്ലാം കാറ്റിൽ ഒടിഞ്ഞുവീണും വെള്ളം കയറിയുമൊക്കെ നശിച്ചു.
വിളവെടുക്കാറായ കപ്പ വെറുതെ കൊടുക്കുന്ന അവസ്ഥപോലും ഉണ്ടായി. വിള ഇൻഷുറൻസ് എടുത്തിട്ടുണ്ടല്ലോ എന്ന ധൈര്യത്തിൽ കർഷകർ മുടക്കുമുതലെങ്കിലും തിരിച്ചു കിട്ടും എന്ന് കരുതി കൃഷിഭവനിൽ ഫോട്ടോ സഹിതം അറിയിപ്പ് നൽകിയിട്ടും യാതൊരു അന്വേഷണമോ പരിഹാരത്തുകയോ ലഭ്യമായിട്ടില്ല എന്ന് കർഷകർ പരാതിപ്പെടുന്നു. സ്ഥലപരിശോധനയോ കർഷകന്റെ ഫോണിലേക്ക് ഒരു വിളിയോ ഇല്ല എന്നതും സങ്കടകരമാണ് എന്നാണ് കർഷകരെ വിളനാശത്തിനേക്കാൾ വേദനിപ്പിക്കുന്നത്. തുക ഉടൻ കിട്ടും എന്ന് പറയുന്നതല്ലാതെ എന്നതും കർഷകരുടെ പ്രതീക്ഷ തകരാൻ കാരണമാണ്.
വിള ഇൻഷുറൻസ് എടുത്തിട്ടുണ്ടല്ലോ എന്ന ധൈര്യത്തിൽ കർഷകർ മുടക്കുമുതലെങ്കിലും തിരിച്ചു കിട്ടും എന്ന് കരുതി കൃഷിഭവനിൽ ഫോട്ടോ സഹിതം അറിയിപ്പ് നൽകിയിട്ടും യാതൊരു അന്വേഷണമോ പരിഹാരത്തുകയോ ലഭ്യമായിട്ടില്ല എന്ന് കർഷകർ പരാതിപ്പെടുന്നു.
നഷ്ടപരിഹാരത്തുക
നെൽകൃഷി നാശത്തിന് നഷ്ടപരിഹാര തുക ഏക്കറിന് 48500 രൂപയും ( നൂറ് രൂപയ്ക്ക് സംസ്ഥാന കൃഷി ഇൻഷുറൻസ് പദ്ധതി വഴിയാണ് 35000 രൂപ ലഭിക്കുക. സംസ്ഥാന സർക്കാരിന്റെ നഷ്ടപരിഹാര തുകയായ 13500 രൂപയും കൂടി ചേർത്താണിത്.) പച്ചക്കറി കൃഷിക്ക് ഏക്കറിന് 25000 രൂപയും ലഭിക്കും എന്നാണ് ഇൻഷുറൻസ് എടുക്കുന്ന സമയത്ത് പറഞ്ഞിരുന്നത് .
തെങ്ങിന് 2000 രൂപയും വാഴയ്ക്ക് 300 രൂപയുമാണ് വിള നാശ ഇൻഷുറൻസിൽ കിട്ടേണ്ടത്. എന്നാൽ ഒന്നും ലഭിക്കാത്ത കർഷകർ നിരാശയിലാണ്. വിളയും നഷ്ടമായി, അതിനൊപ്പം ഇൻഷുറൻസ് തുക ലഭിക്കുമെന്ന് പറഞ്ഞതും കിട്ടാതായപ്പോൾ കർഷകരുടെ നിരാശ ഇരട്ടിച്ചു. എന്നാൽ ചില കൃഷിഭവനുകൾ കൃത്യമായി കർഷകരോട് കാര്യങ്ങൾ തിരക്കുകയും സ്ഥലം സന്ദർശിക്കുകയൂം നഷ്ടപരിഹാരത്തുക എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്.