സ്നേഹത്തിൻറെ കാർഷിക നിറക്കാഴ്ചയായി സുഭിക്ഷ കേരളത്തിന് പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെ
സ്നേഹോപഹാരം. ഇവിടെ വിളയുന്നത് ജൈവകൃഷിയുടെ സമൃദ്ധി . പുഴയോരത്തെ ആശുപത്രിയുടെ പ്രവേശന കവാടത്തിനു സമീപം നട്ട വാഴക്കണ്ണിൽ നിന്നും ഇലകൾ കൈ നീട്ടിത്തുടങ്ങി . നീളമേറിയ അച്ചിങ്ങ മുകളിൽ നിന്നും താഴേക്ക് മണ്ണിനോട് അടുത്തെത്താൻ വെമ്പൽ കൊള്ളുന്നതു പോലെ .അച്ചിങ്ങയുടെ നീളത്തിൻറെ രഹസ്യം ചോദിക്കാതിരുന്നത് നഷ്ടമായി . വഴുതനങ്ങ തിളങ്ങി .ഇരുണ്ട വൈലറ്റ് കളറിൽ ഗുണമേറെയുള്ള വഴുതനങ്ങ ഗ്രോബാഗിൽ നിറച്ച മണ്ണിൻറെയും , വളത്തിൻറെയും ഗുണനിലവാരം പുറത്ത് കാണിച്ചു തന്നു .പച്ചമുളക് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത് മന്ത്രി വി.എസ് സുനിൽകുമാറാണ് . Harvesting of green chillies was inaugurated by Minister VS Sunil Kumar.
കമ്മ്യൂണിറ്റി കിച്ചനിലേക്ക് 35 കിലോ നാടൻചീര സംഭാവന ചെയ്താണ് ഫാത്തിമ ആശുപത്രി സുഭിക്ഷ കേരളത്തിൻ്റെ കാർഷിക മേഖലയിലേക്ക് വിത്തെറിഞ്ഞത് .ഇപ്പോൾ വാഴയും ,വെണ്ടയും ,പാവക്കയും ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്തു തുടങ്ങി. ഡയറക്ടർ .ഫാ.സിജു ജോസഫ് പാലിയത്തറയുടെയും ,ഫാ.ആൻറണി അറക്കലിൻ്റെയും, ഫാ.ആൻ്റണി തൈവീട്ടിലിൻ്റെയും നേതൃത്വത്തിലാണ് വേരുകൾക്ക് വേണ്ടുന്ന പരിചരണം നൽകി തലയുയർത്തി നിൽക്കാൻ ,ഫലം തരാൻ ജൈവകൃഷിയുടെ പുണ്യം കാണാൻ കായൽത്തീരത്തെ ഫാത്തിമ ആശുപത്രിയുടെ പരിസരം വേദിയാകുന്നത് .വരും നാളിൽ പച്ചക്കറിയുടെ പറുദീസയായി ഇവിടെ മാറുമെന്ന് ഉറപ്പാണ്.
FB Post from Leenachan, V.B
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: Ready to cook പച്ചക്കറികൾ വേണോ?