രണ്ടു മേഖലയും ഒത്തൊരുമിച്ച് പ്രവർത്തിക്കുമ്പോൾ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുങ്ങും. കാർഷിക മേഖലയെ ഉത്തേജിപ്പിക്കാൻ വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കുക എന്നത് സംസ്ഥാന സഹകരണ വകുപ്പിൻ്റെ കാഴ്ച്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിൻ്റെ പൊക്കാളി റൈസ് മിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജനജീവിതത്തിൻ്റെ സമസ്ത മേഖലകളിലും സഹായ സഹകരണങ്ങൾ നൽകുന്ന സമാന്തര സാമ്പത്തിക സംവിധാനമാണ് സഹകരണ ബാങ്കുകൾ. എന്നാൽ ചിലർ ബോധപൂർവം പ്രസ്ഥാനത്തെ തകർക്കാൻ അപവാദ പ്രചാരണങ്ങൾ നടത്തുന്നു. ആരു വിചാരിച്ചാലും സഹകരണ മേഖലയെ തകർക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ പ്രസ്ഥാനങ്ങളുടെ വികസന കാഴ്ചപ്പാടിൻ്റെ ഉദാഹരണമാണ് പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിൻ്റെ പുതിയ സംരംഭമെന്നും ഇത്തരത്തിൽ നിരവധി നൂതന ആശയങ്ങൾ നടപ്പിലാക്കിയതാണ് സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ എക്സലൻസി അവാർഡിന് ബാങ്കിനെ അർഹമാക്കിയതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സഹകരണ വകുപ്പിന്റെയും നബാർഡിന്റെയും സഹായത്തോടെ അഞ്ചര കോടി രൂപ ചിലവഴിച്ചാണ് പൊക്കാളി റൈസ് മിൽ പൂർത്തീകരിച്ചത്. അന്യം നിന്നുപോകുന്ന പൊക്കാളി കൃഷിയെ സംരക്ഷിച്ച് നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പൊക്കാളി കൃഷി നടത്തി പൊക്കാളി അരിയുടെ സംസ്കരണവും, മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുമാണ് റൈസ് മിൽ വഴി നടപ്പിലാക്കുന്നത്.
മുൻ സഹകരണ വകുപ്പ് മന്ത്രി എസ്. ശർമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ്, ഏഴിക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി വിൻസെൻ്റ്, ബാങ്ക് പ്രസിഡന്റ് എം.എസ് ജയചന്ദ്രൻ, സെക്രട്ടറി വി.വി സനിൽ, പറവൂർ സർക്കിൾ കോ- ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ പി. പി. അജിത് കുമാർ, കോ - ഓപ്പറേറ്റീവ് സൊസൈറ്റി ജോയിൻ്റ് രജിസ്ട്രാർ സജീവ് കർത്ത, നബാർഡ് പ്രതിനിധി അജീഷ് ഭാർഗവൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. റൈസ് മിൽ രൂപീകരണത്തിൽ പങ്കാളികളായ വിദഗ്ധ സമിതി അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഓണം ഫെയറുകള്‍ ആഗസ്റ്റ് 27ന് ആരംഭിക്കും