Updated on: 7 October, 2022 9:45 AM IST

  1. സംസ്ഥാനത്തെ കൊപ്ര വില വീണ്ടും ഇടിഞ്ഞു. മിൽ കൊപ്രയുടെ വില കിലോഗ്രാമിന് 78 രൂപയായി. ഇത് സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയാണ്. എന്നാൽ നവരാത്രി സീസണിൽ പൊതുവെ കൊപ്രയ്ക്ക് വില വർധിക്കാറുണ്ട്. ഇത് പ്രതീക്ഷിച്ച് കൊപ്ര സൂക്ഷിച്ച കർഷകരെ വിലയിടിവ് കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്. കൂടാതെ, കഴിഞ്ഞ ദിവസങ്ങളിൽ 23 രൂപ 50 പൈസയുണ്ടായിരുന്ന പച്ചത്തേങ്ങയുടെ വിലയും കുറഞ്ഞ് 23 രൂപയിലെത്തി. നാഫെഡിന്റെ നേതൃത്വത്തിലുള്ള കൊപ്ര സംഭരണം ഫലപ്രദമല്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
  1. കാർഷിക സർവ്വകലാശാല വൈസ് ചാൻസലറിന്റെ ചുമതല ഇഷിത റോയിക്ക്. ആർ. ചന്ദ്രബാബുവിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് കാർഷികോൽപ്പാദന കമ്മിഷണറായ ഇഷിത റോയിക്ക് ചുമതല നൽകിയത്. ഇതുസംബന്ധിച്ച് മന്ത്രി പി. പ്രസാദ് ഗവർണറെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. വൈസ് ചാൻസലറുടെ കാലാവധി കഴിയുമ്പോൾ പ്രൊ ചാൻസലറായ കൃഷി മന്ത്രി ശുപാർശ ചെയ്യുന്നയാൾക്ക്, ചാൻസലർ കൂടിയായ ഗവർണർ ചുമതല കൈമാറണമെന്നതാണ് സർവകലാശാല ചട്ടം. ഇതിനായി സാധാരണ പരിഗണിക്കുന്നത്, കൃഷിവകുപ്പ് സെക്രട്ടറി, കാർഷികോല്പാദന കമ്മിഷണർ, മറ്റു സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, സർവകലാശാലയിലെ മുതിർന്ന പ്രൊഫസർമാർ എന്നിവരെയായിരിക്കും.
  1. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനും നോർവെയുടെ സഹായ വാഗ്ദാനം. മാരിടൈം ക്ലസ്റ്റർ, ഫിഷറീസ്, അക്വാ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട് നോർവേ, കേരളവുമായി സഹകരിക്കുമെന്ന് നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രി ജോർണർ സെൽനെസ് സ്കെജറൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നോർവേയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
  2. നെല്ല് സംഭരിക്കുന്നതിൽ മിൽ ഉടമകളും സർക്കാരും തമ്മിൽ ധാരണയിൽ എത്താത്ത സാഹചര്യത്തിൽ കേരളത്തിലെ പതിനായിരക്കണക്കിന് നെൽക്കർഷകർ പ്രതിസന്ധിയിൽ. ഒരു ലക്ഷത്തോളം കർഷകർ രജിസ്റ്റർ ചെയ്ത സംഭരണത്തിനായി ഇതുവരെ നെല്ലെടുക്കാൻ തയ്യാറായത് 3 മില്ലുകളാണ്. 560 മെട്രിക് ടൺ നെല്ല് മാത്രമാണ് ഇത് വരെ സംഭരണത്തിന് എടുത്തിട്ടുള്ളത്. കഴിഞ്ഞ വർഷം 54 മില്ലുകൾ സഹകരിച്ചിരുന്ന സ്ഥാനത്താണ് മൂന്ന് മില്ലുകൾ മാത്രമുള്ളത്. ആറു വർഷമായി സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാത്തതാണ് നെല്ലുസംഭരണത്തിൽ നിന്നു വിട്ടുനിൽക്കാൻ കാരണമെന്ന് മിൽ ഉടമകളുടെ സംഘടനയായ കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. എന്നാൽ മില്ലുകാരുടെ ആവശ്യങ്ങൾ പലതും അംഗീകരിക്കാൻ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. നിയമതടസ്സങ്ങൾ നീക്കാൻ സർക്കാർ നടപടി സ്വീകരിച്ച് വരികയാണ്. ചില കാര്യങ്ങൾ മന്ത്രിസഭയിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നത് മില്ലുകാരുമായി നടത്തിയ ചർച്ചയിൽ പറഞ്ഞിരുന്നുവെന്നും ഇതിന് ശേഷമാണ് മൂന്ന് മില്ലുകാർ സംഭരണത്തിന് തയ്യാറായതെന്നും മന്ത്രി വിശദീകരിച്ചു. കൂടുതൽ മില്ലുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
  1. പാലിന്റെ കൊഴുപ്പും ഗുണമേന്മയും വർധിപ്പിക്കാൻ സംസ്ഥാനത്തുടനീളം സൈലേജ് ഉൽപാദനം വ്യാപകമാക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മണീട് ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമിച്ച മൃഗാശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വായു കടക്കാത്ത അറയില്‍ ഈര്‍പ്പം തട്ടാതെയാണ് സൈലേജ് ഉത്പാദിപ്പിക്കേണ്ടത്. ക്ഷീരകർഷകർ ഏറ്റവും കൂടുതൽ നേരിടുന്ന വെല്ലുവിളി ഉത്പാദന ചെലവാണ്. ഇതിൽ തന്നെ കാലിത്തീറ്റയ്ക്ക് വേണ്ടിയാണ് പാൽ ഉത്പാദനത്തിന്റെ ഭൂരിഭാഗവും ചെലവാകുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കാലിത്തീറ്റയ്ക്ക് വിലയും കൂടുതലായതിനാൽ കാലിത്തീറ്റയുടെ പ്രധാന അസംസ്‌കൃത വസ്തുവായ ചോളം സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാലിത്തീറ്റ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കിസാന്‍ റെയില്‍ പദ്ധതി പ്രകാരം കേരളത്തിലെത്തിക്കാനും നിശ്ചയിച്ചിട്ടുണ്ട്.
  2. കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം 'ശീതകാല പച്ചക്കറി കൃഷി' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞർ ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകും. പങ്കെടുക്കാൻ താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 16നകം കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
  3. 20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂർണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. ഒന്‍പത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ്  കെ.എ.യു MOOC പ്ലാറ്റ്ഫോമിലൂടെ  പ്രയോജനപ്പെടുത്താം. കമ്പ്യൂട്ടര്‍  ഉപയോഗിച്ചോ  സ്മാര്‍ട്ട്‌  ഫോണ്‍ ഉപയോഗിച്ചോ  പഠനം നടത്താനാകും. ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് പരിശീലന കോഴ്സിന് രജിസ്ട്രേഷൻ നടത്തുക.
  1. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി വിദ്യാരംഭ ദിനത്തിൽ ആലങ്ങാട്, നീർക്കോട് കുരീചാൽ പാടത്ത് കുരുന്നുകൾ നെൽവിത്തുകൾ കൊണ്ട് അക്ഷരമെഴുതി. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷക ബീനാ പുരുഷൻ്റെ കൃഷിയിടത്തിൽ നടന്ന വിത്തെഴുത്ത് ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM മനാഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സുനി സജീവൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ കാർഷിക വിദ്യാഭ്യാസവും നൽകേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഇന്നത്തെ യുവതലമുറ കാർഷിക സംസ്ക്കാരത്തിൽ നിന്നും അകന്നു പോകുന്നു. ഉഴുതുമറിച്ചൊരുക്കിയ ഞാറ്റടികളിൽ വിത്തെഴുത്ത് നടത്താനായി കൃഷിയെ ജീവനു തുല്യം സ്നേഹിക്കുന്ന രക്ഷകർത്താക്കൾ മക്കളുമായി എത്തിയത്, കേരളത്തിൻ്റെ കാർഷിക മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.
  2. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഒരു ഹെക്ടർ ഭൂമിയിൽ പൊക്കാളി കൃഷി ചെയ്ത എറണാകുളം എടവനക്കാട് HI HSS ലെ NSS യൂണിറ്റിനെ അനുമോദിച്ചു. വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈപ്പിൻ MLA കെ എൻ ഉണ്ണികൃഷ്ണൻ  NSS പ്രവർത്തകർക്ക് മൊമെന്റോ നൽകി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുളസി സോമൻ, വൈസ് പ്രസിഡണ്ട് കെ.എ സാജിത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബോധ ഷാജി, ബ്ലോക്ക് മെമ്പർ അഗസ്റ്റിൻ മണ്ടോത്ത്, എറണാകുളം ജില്ലാ ആത്മ പ്രോജക്ട് ഡയറക്ടർ ഷീല പോൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
  1. ഇന്ത്യയിൽ വളര്‍ത്തുന്ന ചെമ്മീന്‍, മത്സ്യം എന്നിവയുടെ വിപണി വളർച്ച ലക്ഷ്യമിട്ട് ഹ്യൂമന്‍ ആന്‍ഡ് അനിമല്‍ വാക്സിന്‍ നിര്‍മ്മാതാക്കളായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് അക്വാകള്‍ച്ചര്‍ ഹെല്‍ത്ത് സെഗ്മെന്റിലേക്ക് പ്രവേശിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5.6 ശതമാനം എന്ന ആഗോള വളര്‍ച്ചാ നിരക്കിനെതിരെ കൃഷി ചെമ്മീന്‍ വ്യവസായം 11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാക്‌സിനുകള്‍ ഉള്‍പ്പെടെ ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഒന്നിലധികം ഘട്ടങ്ങളിലായി അക്വാകള്‍ച്ചര്‍ വിഭാഗത്തിലേക്കുള്ള ഐഐഎല്ലിന്റെ കടന്നുകയറ്റം നടക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
  1. എംഎസ് സ്വാമിനാഥൻ സ്‌കൂൾ ഓഫ് അഗ്രികൾച്ചർ, സ്‌കൂൾ ഓഫ് ഫാർമസി ഓഫ് സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ ഒഡീഷയിൽ കൃഷി ജാഗരൺ രണ്ട് ദിവസത്തെ കൃഷി ഉന്നതി മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 17, 18 തീയതികളിലായി രായഗഡയിലെ സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് പിതാമഹലിലെ സ്കൂൾ ഓഫ് ഫാർമസി ഗ്രൌണ്ടിൽ വച്ചാണ് മേള. 3000 കർഷകരും ഏകദേശം പത്ത് എൻജിഒകളും പങ്കെടുക്കുന്ന കാർഷിക മേളയാണിത്.
  2. ഒക്ടോബർ രണ്ടാം വാരം മുതൽ കേരളത്തിൽ മഴ ലഭിച്ചേക്കുമെന്ന് സൂചന. തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങുന്നതിന്റെ ഭാഗമായി ബംഗാൾ ഉൾകടലിൽ ഉടലെടുക്കുന്ന അന്തരീക്ഷ മാറ്റങ്ങളുടെ ഫലമായാണ് കേരളത്തിലും മഴ സാധ്യത. എന്നാൽ മഴയുടെ തീവ്രതയെ കുറിച്ച് നിലവിൽ സൂചനകളില്ല. അതേ സമയം, കേരളത്തിൽ തുലാവർഷം നേരത്തെ ആരംഭിക്കാനുള്ള സാധ്യത നിലവിൽ ഇല്ല. ഇത് സംബന്ധിച്ച സൂചന അടുത്ത ഒരാഴ്ചക്കുള്ളിൽ നൽകാൻ കഴിയുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: പൊതു വിവരങ്ങൾ വിരൽത്തുമ്പിലാക്കാൻ ശ്രീനാരായണപുരം

English Summary: Copra prices fall, rice procurement and more agricultural news
Published on: 06 October 2022, 04:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now