1. News

തെങ്ങ് കയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ: Rs 99 പ്രീമിയം; Rs 5 ലക്ഷം ഇൻഷുറൻസ് പരിരക്ഷ; അവസാന തീയതി 25.10.22

തിരുവനന്തപുരം: നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റ തൊഴിലാളികൾക്ക് 99 രൂപ പ്രീമിയം നൽകി 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി അപേക്ഷിക്കാനുള്ള അവസരം 2022 ഒക്ടോബർ 25ന് അവസാനിക്കും. ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയുമായി സഹകരിച്ചാണ് ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Meera Sandeep
Kera Suraksha Insurance Scheme
Kera Suraksha Insurance Scheme

തിരുവനന്തപുരം: നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റ തൊഴിലാളികൾക്ക് 99 രൂപ പ്രീമിയം നൽകി 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി അപേക്ഷിക്കാനുള്ള അവസരം 2022 ഒക്ടോബർ 25ന് അവസാനിക്കും. ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയുമായി സഹകരിച്ചാണ് ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: നാളികേര വെള്ളത്തിൻറെ ഗുണങ്ങളും പാർശ്വഫലങ്ങളും

തെങ്ങു കയറ്റ തൊഴിലാളികൾ, നാളികേര വികസന ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമോ നീര ടെക്നീഷ്യൻ പരിശീലനമോ വിജയകരമായി പൂർത്തിയാക്കിയവർ, നാളികേര വിളവെടുപ്പുകാർ എന്നിവർക്കാണ് പരിരക്ഷ ലഭിക്കുക.

കൃഷി ഓഫീസർ/പഞ്ചായത്ത് പ്രസിഡന്റ്/നാളികേര ഉത്പാദക കമ്പനി ഡയറക്ടർമാർ എന്നിവർ ആരെങ്കില്ലും ഒപ്പ് വെച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും നാളികേര വികസന ബോർഡിന്റെ പേരിൽ എറണാകുളത്ത് മാറ്റാവുന്ന 99 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അപേക്ഷകൾ:

ചെയർമാൻ,

നാളികേര വികസന ബോർഡ്,

കേരഭവൻ,

എസ്.ആർ.വി റോഡ്,

കൊച്ചി - 682011

എന്ന വിലാസത്തിൽ അയയ്ക്കണം.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും.

അപേക്ഷാഫോമിനും പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബോർഡിന്റെ  www.coconutboard.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0484 - 2377266 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

English Summary: Kera Suraksha Insurance:Opportunity to Avail Rs 5 Lac Coverage; premium of Rs 99 Ends on 25.10.22

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds