Updated on: 4 December, 2020 11:18 PM IST

ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അവിടെനിന്നുള്ള കാർഷിക, കന്നുകാലി ഇറക്കുമതിയില്‍ കൊറോണ വൈറസ് പരിശോധന വേണമെന്ന് പ്ലാന്‍റ് പ്രൊട്ടക്ഷന്‍, ക്വാറന്‍റീന്‍ ആന്‍ഡ‍് സ്റ്റോറേജ് ഡയറക്ടറേറ്റ് (ഡിപിക്യുഎസ് ) ഉത്തരവിട്ടു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 900 ലധികം മരണങ്ങളും 40,000 അധികം അപകടകരമായ കേസുകളും ചൈനയിൽ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്.

ചൈനയിൽ നിന്നുള്ള ചരക്ക് ഇറക്കുമതി വിശദമായി പരിശോധിക്കണം, ഇറക്കുമതി ക്ലിയറൻസിന് മുമ്പായി സാമ്പിളുകൾ ലബോറട്ടറികളിൽ പരീക്ഷിക്കണം,” ഡയറക്ടറേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.പ്രാദേശിക ലബോറട്ടറികൾക്ക് വൈറസ് പഠിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെങ്കിൽ സാമ്പിളുകൾ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് യൂണിറ്റുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ തുറമുഖങ്ങളിലെ ഉദ്യോഗസ്ഥരോട് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വിജ്ഞാപനത്തില്‍ കാർഷികോൽപ്പന്നങ്ങളുടെ ഇന്ത്യയിലേക്കുളള കയറ്റുമതിയെ നിരോധിക്കുന്നില്ല, പകരം കാർഷികോൽപ്പന്നങ്ങൾ ഇന്ത്യയുടെ വിളയ്ക്കും കന്നുകാലി പരിസ്ഥിതി വ്യവസ്ഥയ്ക്കും കീടമായി മാറിയേക്കാവുന്ന വൈറസിന്റെ അംശം കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.

English Summary: Corona virus test for livestock and agricultural products shipments from China
Published on: 11 February 2020, 05:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now