Updated on: 4 December, 2020 11:18 PM IST

കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് തോട്ടം മേഖലയില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തൊഴില്‍വകുപ്പ് പുറത്തിറക്കി. മസ്റ്ററിംഗ്,ശമ്പള വിതരണം, തേയിലയുടെ തൂക്കം നിര്‍ണ്ണയിക്കല്‍ എന്നിവ നടക്കുമ്പോൾ തോട്ടം തൊഴിലാളികള്‍ സംഘം ചേര്‍ന്ന് നില്‍ക്കുന്നത് ഒഴിവാക്കണം.മാനേജ്‌മെന്റ് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കണം. ഇവിടങ്ങളില്‍ സാനിറ്റൈസറിന്റെ ലഭ്യത ഉറപ്പാക്കണം.

തോട്ടങ്ങളിലെ കാന്റീനുകള്‍, ക്രഷുകള്‍ എന്നിവിടങ്ങളില്‍ സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവയുടെ മതിയായ അളവിലുള്ള ലഭ്യത മാനേജ്‌മെന്റ് ഉറപ്പുവരുത്തണം. ലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും, വായു സഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യണം. ലയങ്ങളില്‍ തൊഴിലാളികളോ, കുടുംബങ്ങളോ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണം.

വിദേശികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ തോട്ടങ്ങളില്‍ വരുന്നത് തീര്‍ത്തും നിരുത്സാഹപ്പെടുത്താന്‍ മാനേജ്‌മെന്റ് ശ്രദ്ധിക്കേണ്ടതും തോട്ടം തൊഴിലാളികള്‍ ഇവരുമായി അടുത്തിടപെഴകുന്നതിനുള്ള സാഹചര്യം കര്‍ശനമായും ഒഴിവാക്കുകയും ചെയ്യണം. തൊഴിലാളികളുടെ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും ഒരു നിശ്ചിത കാലയളവിലേക്ക് തൊഴിലാളി യൂണിയനുകള്‍ പിന്മാറണം . തോട്ടങ്ങളിലെ ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ തൊഴിലാളികളുടെ മാതൃഭാഷയില്‍ എഴുതി തയ്യാറാക്കി തോട്ടങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഉച്ചഭാഷിണിയില്‍ പ്രചാരണം നടത്തണം. വ്യക്തി ശുചിത്വം പാലിക്കേണ്ടതിനെക്കുറിച്ചും, കോവിഡ് 19നെക്കുറിച്ചും അവബോധം തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാക്കുവാന്‍ മാനേജ്‌മെന്റ് ശ്രമിക്കണം.

English Summary: Corona;Guidelines to follow in estate sector has published
Published on: 22 March 2020, 01:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now