കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ICMR). പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വാര്‍ത്ത നൽകിയിരിക്കുകയാണ്. .കോവിഡ് പ്രതിരോധത്തിനുള്ള ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ICMR).ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് 'കോവാക്‌സിന്‍' വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ICMR നടത്തുന്നത്.
കോവിഡ് വാക്‌സിന്‍ (BBV152 COVID വാക്‌സിന്‍) ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി പന്ത്രണ്ടോള൦ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ തിരഞ്ഞെടുത്തുവെന്ന് സര്‍ക്കാരിന്‍റെ ഉന്നത മെഡിക്കല്‍ റിസര്‍ച്ച് വിഭാഗം അറിയിച്ചു . നിലവില്‍ സര്‍ക്കാര്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന പദ്ധതി ആയതിനാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളോട് ICMR ആവശ്യപ്പെട്ടിട്ടുണ്ട്.
പൂനെയിലെ ICMR - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വേര്‍തിരിച്ചെടുത്ത SARS-CoV-2 ന്‍റെ ഘടകത്തില്‍ നിന്നുമാണ് പുതിയ വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചും സംയുക്തമായി ഈ വാക്‌സിന്‍റെ പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ്, ICMR പുറത്തുവിട്ട കത്തില്‍ പറഞ്ഞു. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15നകം പൊതുജനാരോഗ്യ ഉപയോഗത്തിനായി വാക്‌സിന്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായാണ് ഗവേഷണ സമിതി നല്‍കുന്ന സൂചനകള്‍.
The first made-in-India coronavirus vaccine may be launched by August 15, with the Indian Council of Medical Research (ICMR) fast-tracking efforts to develop "Covaxin" in partnership with Bharat Biotech International Limited. A dozen institutes have been selected for clinical trials of the indigenous COVID-19 vaccine (BBV152 COVID vaccine), the government's top medical research body has said
മനുഷ്യരില്‍ കോവിഡ് വാക്സിന്‍ പരീക്ഷണത്തിനു അഹമ്മദാബാദ് ആസ്ഥാനമായ സെഡസ് കാഡിലയ്ക്കും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. വാക്സിന്‍ പരീക്ഷണ നടപടിക്രമങ്ങള്‍ അതിവേഗത്തിലാക്കാനുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയാണിത്.
കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്നു വാക്സിന്‍ പരീക്ഷണം നടത്തുന്ന ഭാരത് ബയോടെക്കിനാണു സാധ്യതാ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഇന്ത്യയില്‍ ആദ്യം അനുമതി ലഭിച്ചത്. ഇവരോട് ക്ലിനിക്കല്‍ ട്രയല്‍ ഓഗസ്റ്റ് 15ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ ഐസിഎംആര്‍ നിര്‍ദേശിച്ചു.ഇതു വിജയിച്ചാല്‍ സ്വാതന്ത്ര്യദിനത്തില്‍ വാക്സിന്‍ സംബന്ധിച്ച പ്രഖ്യാപനം നടത്താനാണു തീരുമാനം. ഇതനുസരിച്ചാണ് പരീക്ഷണം വേഗത്തിലാക്കാന്‍ ഐസിഎംആര്‍ നിര്‍ദേശം.
എന്നാല്‍ വാക്സിന്‍ പുറത്തിറക്കുന്നത് ക്ലിനിക്കല്‍ ട്രയലുകളുടെ പരീക്ഷണവിജയത്തെ ആശ്രയിച്ചിരിക്കുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. പ്രീ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വാക്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ കമ്ബനികള്‍ക്ക് അനുമതി ലഭിച്ചത്.
മനുഷ്യരിൽ വാക്സിൻ പരീക്ഷണം പൂർത്തിയാകാൻ 3 മാസമെടുക്കുമെന്നും ഇതു വിജയകരമായാൽ ഈ വർഷാവസാനത്തോടെ കോവിഡിനെതിരായ ‘കോവാക്സിൻ’ യാഥാർഥ്യമാകും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗമായ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ഭാരത് ബയോടെക് പരീക്ഷണം നടത്തുന്നത്. ക്ലിനിക്കൽ ട്രയലിൽ 1200 വൊളന്റിയർമാർക്കാണ് വാക്സിൻ നൽകുക. ഡൽഹി, ചെന്നൈ തുടങ്ങി രാജ്യത്തെ 10 നഗരങ്ങളിലെ പ്രധാന ആശുപത്രികളിലാവും പരീക്ഷണം. ഇതിന് എത്തിക്കൽ ക്ലിയറൻസ് ഉറപ്പാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പ്രീ ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചത്. 3 മാസം കൊണ്ടു മനുഷ്യരിൽ പൂർത്തിയാക്കുന്ന ആദ്യ 2 ഘട്ടം വിജയകരമാണെന്നു ഡിജിസിഐ വിലയിരുത്തിയാൽ വാക്സിനുള്ള വഴിയൊരുങ്ങും. എന്നാൽ, മൂന്നാം ഘട്ടം കൂടി വേണമെന്നു നിർദേശിച്ചാൽ വൈകും. ഫലപ്രാപ്തിയും സുരക്ഷിതത്വവും സംബന്ധിച്ചു കൂടുതൽ ആളുകളിൽ പരീക്ഷണം വേണ്ടിവരുമെന്നതാണു കാരണം. ഇതിനു 4 മാസം മുതൽ 2 വർഷം വരെയെടുക്കും .
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൊടകര മറ്റത്തൂര്‍ പഞ്ചായത്തിലെ കര്‍ഷകർ ഇക്കുറി വിരിപ്പു കൃഷി ഉപേക്ഷിക്കുന്നു