കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി ചലച്ചിത്ര താരവും മക്കൾ നീതി മയ്യം (എംഎൻഎം) സ്ഥാപകനുമായ കമൽ ഹാസൻ. കാർഷിക മേഖലയെ മാനിക്കാത്ത ഏതൊരു രാജ്യവും തകർന്നുവീഴുമെന്ന് കമൽ ഹാസൻ പറഞ്ഞു.
തന്റെ പാർട്ടി പ്രതിനിധി മുഖേനയാണ് കർഷകർക്ക് കമൽ ഹാസൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കർഷകർ അന്നദാതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. "കാർഷിക മേഖലയെ മാനിക്കാത്ത ഏതൊരു രാജ്യവും വീഴും. നമ്മുടെ രാജ്യത്തിന് അങ്ങനെ ഒന്നും സംഭവിക്കില്ലെന്നാണ് എന്റെ വിശ്വാസം. അവർ (കൃഷിക്കാർ) അന്നദാതാക്കളാണ്.'' -കമൽ ഹാസൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക ബില്ലുകൾറദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുമുള്ള കർഷകർ പ്രതിഷേധിക്കുകയാണ്. ഒരു മാസത്തിലേറെയായി ഡൽഹിയിൽ നടക്കുന്ന ഈ പ്രതിഷേധത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കമൽ ഹാസൻ.
ഇതിനിടെ പ്രതിഷേധിക്കുന്ന കർഷകരുമായി നാളെ കേന്ദ്ര സർക്കാർ ചർച്ച നടത്തും. നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചർച്ചയിൽ പെങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു കിസാൻ മോർച്ചയിലെ 40 നേതാക്കൾക്ക് കേന്ദ്രം കത്ത് നൽകിയിട്ടുണ്ട്. ആറാം തവണയാണ് കർഷകരുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുന്നത്.
പുതുവർഷം തുടങ്ങുന്നതിനു മുൻപ് കർഷക പ്രതിഷേധക്കാരെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
Actor and founder of Makkal Neeti Mayyam (MNM) came in support of ramers who are protesting against farm bills. Country that does not respect agriculture will fall, says kamal haasan