കാശ്മീരിലെ ചെറിപഴങ്ങളുടെ ആദ്യത്തെ വിളവെടുപ്പ് ഈ വർഷം 11,000 മെട്രിക് ടൺ കടക്കുമെന്ന്പ്ര പ്രതീക്ഷയിലാണ് കർഷകർ. എന്നാൽ കൊറോണ വ്യാപനം മൊള്ളമുണ്ടായ ലോക് ഡൌൺ മൂലം ആശങ്കയിലാണ് കർഷകർ.ചെറിപ്പഴം ഡബിൾ ഗ്ലാസ് എന്ന് വിളിക്കുന്ന ഒരിനം ചെറിപ്പഴം അടുത്ത മാസം വിപണിയിലെതൻ ഇരിക്കുകയാണ്. രാജ്യവ്യാപകമായി ലോക് ഡൌൺ കാരണം, എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ വർഷത്തെ ക്ലാമ്പ്‌ഡ ടൗണും , തുടർന്നുള്ള ലോക്ക് ഡൗണും മൂലം പഴവർഗ വ്യാപാരികൾക്ക് ഇതിനകം തന്നെ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്,
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പ്രാദേശിക പ്രോസസ്സിംഗ് യൂണിറ്റുകൾ അടച്ചു . ഇത് മൂലം .സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. പ്രാദേശിക പ്രോസസ്സിംഗ് യൂണിറ്റുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ് ഇതിനു പരിഹാരം .2018 ൽ 11,789 മെട്രിക് ടണ്ണും 2019 ൽ 11,000 മെട്രിക് ടണ്ണും വിളവ് കിട്ടി.ഈ വർഷം വിളവിൽ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് .ചെറിയുടെ സംഭരണ കാലാവധി വളരെ കുറവാണ്, കൂടാതെ 50% ചെറിയും ഓരോ വർഷവും പുറത്തേക്ക് കൊണ്ടുപോകുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ശീതീകരിച്ച വാനുകളളിൽ 400 മെട്രിക് ടൺ ആണ് റോഡ് മാർഗം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ട് പോയി.400 മെട്രിക് ടൺ കൂടി ട്രെയിനുകളിലും 900 മെട്രിക് ടൺ വിമാനത്തിലും എത്തിച്ചതായി അധികൃതർ അറിയിച്ചു. COVID-19 മൂലം ട്രെയിനുകളും വിമാന സർവീസുകളും നിർത്തലാക്കിയതോടെ വിളവ് മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കാനും മാർഗ്ഗമില്ലാതായി .സർക്കാർ വിപണിയിൽ ഇടപെടുന്നത് തുടരാമെന്നും സർക്കാരിൻ്റെ വാങ്ങൽ കേന്ദ്രങ്ങൾ തുറക്കുകയും വേണം, അങ്ങനെ ഉൽപ്പന്നങ്ങൾ ശരിയായ നിരക്കിൽ വാങ്ങുകയും വിൽക്കുകയും ചെയ്യാമെന്ന് കർഷകർ ആവശ്യപ്പെടുന്നു .കോൾഡ് സ്റ്റോറുകളും കാർഡ്ബോർഡ് പാക്കേജിംഗ് യൂണിറ്റുകളും ചെറി വിളയുടെ സംഭരണ കാലാവധി കൂട്ടാമെന്ന ആവശ്യം നിറവേറ്റുകയാണ് . ഈ വർഷം ഉൽപ്പന്നങ്ങളുടെ കാലാവധി എങ്ങനെ കൂട്ടുമെന്നാണ് ഇവർ ആലോചിക്കുന്നത് . ശ്രീനഗറിലെ ഹർവാൻ-സകുര ബെൽറ്റ്, ഗണ്ടർബാൽ, ടാങ്‌മാർഗ്, ഷോപിയൻ ജില്ലകളുടെ പ്രാന്തപ്രദേശങ്ങളിൽ ചെറി പഴങ്ങളുടെ ആദ്യത്തെ വിളവെടുപ്പ് മേയ് അവസാന വാരം ആരംഭിച്ച് ജൂലൈ ആദ്യ വാരം അവസാനിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോവിഡിനെതീരെ നാല് ആയുര്വേദ മരുന്നുകള് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ