ലോക്ക് ഡൗണ്‍ കാലയളവില്‍ വീടുകളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി ഹരിതകേരളം മിഷന്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവ സംയുക്തമായി പച്ചക്കറി വിത്ത്, തൈകള്‍, വിതരണം നടത്തി വരികയാണ്. ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ നടത്തുന്ന പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഹരിതകേരളം മിഷന്‍ ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും മികച്ച പച്ചക്കറി കൃഷി നടത്തുന്ന വീടിന് പ്രോത്സാഹന സമ്മാനം നല്‍കും. മികച്ച കൃഷി നടത്തുന്ന ഒന്നും രണ്ടും വീടുകള്‍ക്കാണ് സമ്മാനം നല്‍കുന്നത്.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഹരിതകേരളം മിഷന്‍ ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുക. ചുരുങ്ങിയത് അഞ്ചിനങ്ങളില്‍ പച്ചക്കറി/ഇലവര്‍ഗ കൃഷിയാണ് നടത്തേണ്ടതാണ്. പൂര്‍ണമായും വാട്ടസ്അപ് മുഖാന്തരമുളള മോണിറ്ററിങ് രീതി അവലംബിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. വാട്ട്‌സ്അപ് മോണിറ്ററിങിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വീടുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി ഇതിനായി ചുമതലപ്പെട്ട കമ്മിറ്റി വിജയികളെ കണ്ടെത്തും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവരും കൃഷിയുടെ പുരോഗതി രണ്ടാഴ്ച്ചയിലൊരിക്കല്‍ ഫോട്ടോ സഹിതം വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അറിയിക്കണം. ഏപ്രല്‍ 15 മുതല്‍ രണ്ടരമാസം വരെയാണ് മത്സരകാലയളവ്.
മത്സരത്തിന് അപേക്ഷിക്കുവാനുളള അവസാന തീയതി മെയ് 20 വരെ നീട്ടി. വിശദ വിവരങ്ങള്‍ക്ക് 8848559463, 8157969078, 9567091246 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.