കൊറോണക്കാലത്തെ മുദ്രാ ലോണ്‍ പദ്ധതി പ്രകാരം ലോണ്‍ ലഭ്യമാകുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് (12 മാസം) പലിശ നിരക്കില്‍ രണ്ട് ശതമാനം കുറവ്.Under the Corona period Mudra Loan Scheme, the rate of interest for a loan for a period of one year (12 months) is 2%.
കോര്‍പ്പറേറ്റുകളല്ലാത്ത 90 ശതമാനത്തിലധികം വരുന്ന ചെറുകിട സംരംഭകര്‍ക്കും (എന്‍സിഎസ്ബി) ഔപചാരിക ധനകാര്യ സ്രോതസുകളില്‍ നിന്നും വായ്പയോ നിക്ഷേപമോ കിട്ടുന്നില്ലെന്നാണ് യാഥാർത്ഥ്യം.
ഔപചാരിക മാര്‍ഗ്ഗങ്ങളിലൂടെ ലോണുകള്‍ കിട്ടാത്ത ചെറുകിട സംരംഭകര്‍ക്ക് ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ വായ്പ നല്‍കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് മുദ്രാ പദ്ധതി.
ചെറുകിട സംരംഭകരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ 2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മുദ്രാ ലോണ്‍ പദ്ധതി കോവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
കോവിഡ്-19 ധനസഹായ പാക്കേജിലാണ് മുദ്രാ പദ്ധതിയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന പ്രഖ്യാപനം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്.
മുദ്രാ എന്ന ചുരുക്കപ്പേരില്‍ പ്രശസ്തമായ മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്‍റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയാണ്.Micro Units Development and Refinance Agency, nicknamed Mudra, is a non-banking finance company.
എന്താണ് മുദ്രായുടെ ലക്ഷ്യം?
ഔപചാരിക മാര്‍ഗ്ഗങ്ങളിലൂടെ ലോണുകള്‍ കിട്ടാത്ത ചെറുകിട സംരംഭകര്‍ക്ക് ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ വായ്പ നല്‍കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് മുദ്ര പദ്ധതി.
പൊതു,സ്വകാര്യ മേഖല ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ എന്നിവയുള്‍പ്പടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുദ്ര റീഫിനാന്‍സ് പിന്തുണ നല്‍കുന്നു.
മുദ്ര പദ്ധതി പ്രകാരം ഫണ്ട് നേടാന്‍ വ്യക്തികള്‍ പദ്ധതിയുടെ യോഗ്യത പാലിക്കേണ്ടതാണ്. ഇത് പ്രകാരം 10 ലക്ഷം രൂപ വരെ ലോണ്‍ നേടാം.
മുദ്ര ലോണിനുള്ള യോഗ്യതാ മാനദണ്ഡം താഴെ പറയുന്നു:
- ചെറുകിട നിര്‍മ്മാതാക്കള്‍
- ആര്‍ട്ടിസാന്‍സ്
- പഴം പച്ചക്കറി വില്‍പ്പനക്കാര്‍
- കടയുടമസ്ഥര്‍
- കൃഷി സംബന്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ (കാലിവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ എന്നിവ)
മുദ്രാ ലോണ്‍ മൂന്ന് വിധം:
ശിശു പദ്ധതി പ്രകാരം ബിസിനസ് തുടങ്ങുന്നവരോ, ബിസിനസിന്‍റെ ആദ്യ ഘട്ടത്തില്‍ ഉള്ളവരോ ആയ വ്യക്തികള്‍ക്ക് രൂ. 50,000 വരെ ലോണ്‍ ലഭിക്കുന്നു. (ചെറിയ ബിസിനസ് യൂണിറ്റുകള്‍ക്ക് )
കിഷോര്‍ പദ്ധതി പ്രകാരം നല്ല നിലയില്‍ നടക്കുന്ന ബിസിനസ് വികസിപ്പിക്കുന്നതിന് കൂടുതല്‍ സാമ്പത്തിക സഹായം തേടുന്നവര്‍ക്ക് രൂപ. 5 ലക്ഷം വരെ ലോണ്‍ ലഭിക്കുന്നു. (താരതമ്യേന വലിയ യൂണിറ്റുകള്‍ക്ക്)
തരുണ്‍ പദ്ധതി പ്രകാരം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ സ്ഥാപനങ്ങള്‍ക്ക് രൂപ. 10 ലക്ഷം വരെയുള്ള ലോണ്‍ ലഭിക്കുന്നു.
കൂടാതെ വനിതാ സംരംഭകര്‍ക്ക് പ്രത്യേക റീഫിന്‍നാസ് പദ്ധതിയായി മഹിളാ ഉദ്യമി പദ്ധതി മുദ്ര സ്കീമിന്‍റെ ഭാഗമായുണ്ട്.
മുദ്രാ ലോണിന് അപേക്ഷിക്കുന്ന വിധം
വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ വേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ഉപയോഗിക്കണം. ബാങ്കിന്‍റെ എംബ്ലത്തോടുകൂടിയ ഫോമുകള്‍ ബാങ്കിന്‍റെ ശാഖകളില്‍ നിന്നുതന്നെ ലഭിക്കും.
അപേക്ഷകര്‍ ഇനി പറയുന്ന രേഖകള്‍ തയ്യാറാക്കിയിരിക്കണം:
തിരിച്ചറിയല്‍ രേഖ
(ആധാര്‍,വോട്ടര്‍ ഐഡി,പാന്‍കാര്‍ഡ്,ഡ്രൈവിംഗ് ലൈസന്‍സ് മുതലായവ)
സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍(വൈദ്യുതി ബില്‍,ടെലിഫോണ്‍ ബില്‍,ഗ്യാസ് ബില്‍,വാട്ടര്‍ ബില്‍)
ബിസിനസ് സ്ഥാപനത്തിന്‍റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷന്‍/ലൈസന്‍സ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന്
ഒരു ധനകാര്യ സ്ഥാപനത്തിലും കുടിശ്ശിക ഉണ്ടായിരിക്കരുത്
നിലവില്‍ ബാങ്ക് വായ്പയുണ്ടെങ്കില്‍ പ്രസ്തുത ബാങ്കില്‍ നിന്നുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് ഹാജരാക്കണം.
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
വിശദമായ പ്രോജക്ട് റിപ്പോര്‍ട്
അപേക്ഷയില്‍ നിങ്ങള്‍ക്കാവശ്യമുള്ള പണം എത്രയെന്ന് രേഖപ്പെടുത്തണം
നഗരപരിധിക്കുള്ളില്‍(മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍) മുദ്രാ ലോണ്‍ ലഭിക്കുന്നതിന് അപേക്ഷകര്‍ അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കിനെയോ/ ഷെഡ്യൂള്‍ഡ് ബാങ്കിനെയോ അല്ലെങ്കില്‍ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു സമീപമുള്ള പൊതുമേഖലാ ബാങ്കിനെയോ/ ഷെഡ്യൂള്‍ഡ് ബാങ്കിനെയോ സമീപിക്കുക.
എന്നാല്‍ പഞ്ചായത്തുകളില്‍ സംരംഭം തുടങ്ങുന്നവര്‍ക്ക് വാര്‍ഡ് അനുസരിച്ച് നിശ്ചയിച്ച ബാങ്കുകളെ സമീപിക്കാം. നിങ്ങളുടെ വാര്‍ഡ് അനുസരിച്ചുള്ള സര്‍വ്വീസ് ബാങ്ക് അറിയുന്നതിന് അതാത് ജില്ലയിലെ ലീഡ് ബാങ്കിനെ സമീപിക്കുക.
ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മുദ്രാ വായ്പ ലഭ്യമാകും.
വഴിയോര കച്ചവടക്കാര്‍ക്ക് തൊഴില്‍ പുനരാരംഭിക്കുന്നതിന് പ്രവര്‍ത്തന മൂലധനമായി 10,000 രൂപ പ്രത്യേക വായ്പ . ഈ പദ്ധതി പ്രകാരം മൂന്നു കോടിയിലധികം ചെറുകിട സംരംഭകര്‍ക്ക് പ്രയോജനം ലഭിക്കും.
ആവശ്യമുള്ള ചെറുകിട സംരംഭകര്‍ക്ക് മുദ്രാ അപേക്ഷ, പ്രോജക്ട് റിപ്പോര്‍ട്ട്, മറ്റ് രേഖകള്‍ എന്നിവ തയ്യാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്ക് / മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ എന്നിവരുടെ സേവനം തേടാവുന്നതാണ്. സംരംഭകര്‍ക്കാവശ്യമായ കൈത്താങ്ങ് സഹായവും ഈ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: യുവാക്കൾക്കും പ്രവാസികൾക്കും കൈത്താങ്ങ് ആയി സുഭിക്ഷ കേരളം ബൃഹത് പദ്ധതി