News

സുഭിക്ഷ കേരളം റെജിസ്റ്റർ ചെയ്യാനായി വിളിക്കാം

തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക ഉല്പാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്  സുഭിക്ഷ കേരളം ബൃഹദ് പദ്ധതി നടപ്പാക്കുന്നത്. Subhiksha Kerala scheme mainly focus on Barren land cultivation

ഒരുലക്ഷം ഹെക്ടർ തരിശുഭൂമിയിൽ കൃഷി ഇറക്കുകയാണ് പ്രധാനലക്ഷ്യം. യുവാക്കൾക്കും കൃഷിയിൽ താല്പര്യം ഉള്ള പ്രവാസികൾക്കും പ്രത്യേക പരിഗണന നൽകും. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നതിനും പാട്ട ഭൂമിയിൽ ചെയ്യുന്നതിനും കൃഷി ഭൂമി കണ്ടെത്താൻ കഴിയാത്തവർക്ക് അത് കണ്ടെത്തി നൽകി കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. ഇതിനു രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു . കൃഷിഭവനുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആണ് നേതൃത്വം നൽകുന്നത്.

ആദ്യവർഷം 25,000 ഹെക്ടർ തരിശുനിലത്തിൽ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൽ നെല്ല് 5000 ഹെക്ടർ, പച്ചക്കറി 7000 ഹെക്ടർ, വാഴ 7000 ഹെക്ടർ, കിഴങ്ങ് 5000 ഹെക്ടർ, പയർവർഗ്ഗങ്ങൾ 500 ഹെക്ടർ, ചെറുധാന്യങ്ങൾ 500 ഹെക്ടർ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. പുരയിട കൃഷിയിൽ പച്ചക്കറിയും കിഴങ്ങുവർഗ്ഗങ്ങളും ആകാം.

Subhiksha Keralam' scheme aims at large scale production of paddy, fruits, vegetables, tubers, grains and legumes as part of achieving self-sufficiency. Initially, 25,000 hectares of barren land will be turned into farming field.

Farmers, youngsters, repatriated NRIs, Kudumbashree units and NGOs who are interested to start farming on barren land can register in the website www.aims.kerala.gov.in/subhikshakeralamto join the scheme, informed the Director of Agriculture.

വിപുലമായ ഇടവിളകൃഷി

മുഖ്യ വിളകൾക്ക് ഇടവിളയായി പച്ചക്കറി ,വാഴ, കിഴങ്ങുവർഗ്ഗങ്ങൾ , ചെറുധാന്യങ്ങൾ, മുതലായവ കൃഷി ചെയ്യും.  ഓരോ പഞ്ചായത്തിലും കുറഞ്ഞത് 200 ഹെക്ടർ ഭൂമിയിലാണ് കൃഷി ലക്ഷ്യമിടുന്നത്.

സുസ്ഥിര കൃഷി  ആശയത്തിൽ അധിഷ്ഠിതമായ ഫാം  പ്ലാനുകൾ

നീർത്തടാധിഷ്ഠിതവും കാർഷിക പാരിസ്ഥിതിക മേഖലാ അധിഷ്ഠിതവുമായ ഫാം പ്ലാൻ ഓരോ കൃഷിഭവനും തയ്യാറാക്കും.

പരമാവധി സ്ഥലത്ത് കുറഞ്ഞ ഉല്പാദനോപാധികൾ ഉപയോഗിച്ചുള്ള സുസ്ഥിര കൃഷി എന്ന ആശയത്തിൽ അധിഷ്ഠിതമായ പ്ലാനുകൾ ആണ് ഉണ്ടാക്കുന്നത്.

വീട്ടുവളപ്പിലെ സംയോജിത കൃഷി

വീട്ടുവളപ്പുകളിൽ പച്ചക്കറി, കിഴങ്ങു വർഗ്ഗങ്ങൾ എന്നിവയുടെ കൃഷിക്കൊപ്പം സംയോജിത കൃഷിയും നടപ്പാക്കും

പച്ചക്കറി കാർഷിക കിറ്റ് വിതരണം

സംസ്ഥാനത്ത് 75 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 5 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും.

ടെറസ്സിലും  വീട്ടുവളപ്പിലും കൃഷിക്കായി ഓരോ പഞ്ചായത്തിലും 1500 ഗ്രോബാഗ് യൂണിറ്റുകളും നൽകും. ഓരോ ജില്ലയിലും ചുരുങ്ങിയത് 200000 പച്ചക്കറിവിത്ത് പാക്കറ്റുകൾ ത്രിതല പഞ്ചായത്തുകൾ വഴി വിതരണം ചെയ്യും.

കിഴങ്ങ് വർഗ്ഗ നടീൽ വസ്തു വിതരണം

കൃഷിഭവൻ അടിസ്ഥാനത്തിൽ 1500 നടീൽവസ്തു കിറ്റുകൾ വിതരണം ചെയ്യും.  2 സെൻറിന്‌ ആവശ്യമായ മരച്ചീനി കമ്പ്, മധുരക്കിഴങ്ങ് വള്ളികൾ , എന്നിവയടങ്ങിയ 200 രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

ജൈവ ഗൃഹം-സംയോജിത കൃഷി

റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിലെ ജൈവ ഗൃഹം-സംയോജിത കൃഷി പ്രോജക്ടിൽ ഉൾപ്പെടുത്തി നടത്തിപ്പിനുള്ള കന്നുകാലി, കോഴി, മീൻ എന്നിവ വളർത്താൻ കേരള സഹകരണ സ്ഥാപനങ്ങൾ വഴി കുറഞ്ഞ പലിശയ്ക്ക് ഉള്ള വായ്പ ലഭ്യമാക്കും.

ഫലവൃക്ഷതൈകൾ  സൗജന്യമായി നൽകും

കൃഷി ഫാമുകൾ, വി എഫ് പി സി കെ ,കാർഷിക സർവകലാശാല ,എം.എൻ.ആർ.ഇ.ജി അഗ്രോ സർവീസ് സെൻറർ / കാർഷിക കർമസേന മുതലായവ വഴി ഉൽപ്പാദിപ്പിക്കുന്ന ഒരു കോടി ഫലവൃക്ഷതൈകൾ കർഷകർക്ക് സൗജന്യമായി നൽകും. ഒരു പഞ്ചായത്തിൽ 10000 തൈകൾ ആവും നൽകുക.

കച്ചവടത്തിനുള്ള നൂതന സൗകര്യം

കാർഷികോൽപന്നങ്ങൾ പ്രാദേശികതലത്തിൽ സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും ആയി ഇക്കോ ഷോപ്പ്, ആഴ്ചച്ചന്ത എന്നിവയ്ക്കുപുറമേ ഞാറ്റുവേല ചന്തകൾ സ്ഥാപിക്കുകും.

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഓൺലൈൻ വിപണന സംവിധാനത്തിനും ശീതീകരിച്ച വാഹനങ്ങൾ വാങ്ങുന്നതിനും നടപടിയെടുക്കും.

നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഓരോ പാക്ക് ഹൗസ് സ്ഥാപിക്കുന്നതിന് എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ട് പ്രയോജനപ്പെടുത്തും.

കിസാൻ ക്രെഡിറ്റ് കാർഡ്

പഞ്ചായത്തിലെ മുഴുവൻ കർഷകർക്കും  കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കും.

കാർഷിക കർമ്മ സേന

കൃഷിവകുപ്പിന് കീഴിലുള്ള കർമ്മ സേനകളും കാർഷിക സേവന കേന്ദ്രങ്ങളും ശക്തിപ്പെടുത്തും. എല്ലാ പദ്ധതികളും കുറഞ്ഞത് 25% ഗുണഭോക്താക്കൾ യുവജനങ്ങൾ ആയിരിക്കണം.

സുഭിക്ഷ കേരളം പോർട്ടൽ/ Subhiksha keralam portal

http://www.aims.kerala.gov.in/subhikshakeralam

സുഭിക്ഷ കേരളം പദ്ധതിയിൽ പങ്കാളികളാകാൻ താല്പര്യമുള്ള കർഷകർക്കും പൊതുജനങ്ങൾക്കും സുഭിക്ഷ കേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

വ്യക്തിഗത വിവരങ്ങൾക്കും പുറമേ കൃഷിയിടത്തിലും കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിളകളുടെ നടിയിൽ എന്നിവരുടെ വിവരങ്ങൾ ആണ് പോർട്ടലിൽ രേഖപ്പെടുത്തേണ്ടത്.

കൃഷി വകുപ്പിനാണ് പദ്ധതിയുടെ പ്രധാന ചുമതല എന്നതിനാൽ ഓരോ പ്രദേശത്തും കൃഷി ഓഫീസർമാരുമായി നല്ല ബന്ധം ഉണ്ടാകണം. കാർഷിക സേവന കേന്ദ്രങ്ങൾ രൂപീകരിക്കണം. വിത്തുവിതരണത്തിനുള്ള ശൃംഖല സ്ഥാപിക്കണം. നടീൽ വസ്തുക്കൾ, വളം, കീടനാശിനി, തീറ്റ, കോഴിക്കുഞ്ഞുങ്ങൾ, ആട്ടിൻകുട്ടികൾ, കന്നുകുട്ടികൾ, മത്സ്യക്കുഞ്ഞുങ്ങൾ എന്നിവയൊക്കെ ഇത്തരം കേന്ദ്രങ്ങൾ വഴി ലഭ്യമാക്കണം. കാർഷിക സർവകലാശാലയുടെയും കാർഷിക ഗവേഷണ കേന്ദ്രങ്ങളുടെയും വെറ്റിറിനറി സർവകലാശാലയുടെയും ഫിഷറീസ് സർവകലാശാലയുടെയും കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെയും സേവനം ഈ പദ്ധതിയുടെ വിജയത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തണം.

സുഭിക്ഷ കേരളത്തെ കുറിച്ച് കൂടുതൽ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക/To know more about Subhiksha keralam scheme details visit below website

https://go.lsgkerala.gov.in/files/go20200518_26136.pdf

ജില്ലാതലത്തിൽ ബന്ധപ്പെടാം

കാർഷിക കർമ്മ പദ്ധതിയിൽ ചേരാൻ താല്പര്യമുള്ളവർക്ക് താഴെപ്പറയുന്ന  ഫോൺ വഴി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്യാം

Trivandrum- principal agricultural officer

0471-2733334 , 9400365101

9447102925, 9496260489

Kollam- principal agricultural officer

0474-2795082, 9383470770, 9383470330,

9383470230

Pathanamthitta-principal agricultural officer

0468-2222597, 9383470900, 9383470507, 9383470504

Alapuzha-principal agricultural officer

0477-2238244, 9383471108, 9383470566, 9383470565

Kottayam-principal agricultural officer

0481-256 2263, 9383471300, 9383470711, 9383470710

Idukki-principal agricultural officer

04862-222428, 9383471400, 9383470826, 9383470825

Ernakulam-principal agricultural officer

0484-2422224, 9383471500, 9383471180

9383471179

Thrissur-principal agricultural officer

0487-2333297, 9383471600, 9383471987, 9383473536

Palakkad-principal agricultural officer

0491-2505075, 9383471700, 9383471462, 9383471461

Malappuram-principal agricultural officer

0483-2734916, 9383471800, 9383471623, 9383471622

Kozhikode-principal agricultural officer

0495-2370897, 2376897 , 9383471900, 9383471784, 9383471783

Wayanad-principal agricultural officer

0493-6202506, 9383472442, 9383471916,

9383471915

Kannur-principal agricultural officer

0497-2706154, 9383472300, 9383472034, 9383472033

Kasargod- principal agricultural officer

0499-4255346, 9383472400, 9383471966,

9383471965

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകനാടൻ പശു വളർത്തൽ അപേക്ഷ ക്ഷണിച്ചു


English Summary: Subhiksha Kerala scheme for youth and gulf returns

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine