ചൈനയിലെ വുഹാനില്‍ തുടങ്ങി ലോകമാകെ പടരുന്ന കോവിഡ്-19 മനുഷ്യരെ വലിയ ഭീതിയിലാഴ്ത്തുമ്പോഴും ഭക്ഷണവും വ്യാപാരവുമൊക്കെ മുന്നോട്ടുപോയെ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം. സ്‌റ്റോക്ക് മാര്‍ക്കറ്റ് കൂപ്പുകുത്തുകയും തൊഴിലിടങ്ങള്‍ ശൂന്യമാകുകയും ചെയ്യുകയാണ്. ലോകത്ത് ഏറ്റവുമധികം കാര്‍ഷിക കയറ്റുമതി നടത്തിവന്ന ചൈനയ്ക്ക് പല രാജ്യങ്ങളും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു.ഈ സാഹചര്യത്തില്‍ കാര്‍ഷിക കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതകളാണുള്ളത്.
കയറ്റുമതിയുടെ സാധ്യതാ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത് 21 ഉത്പ്പന്നങ്ങളാണ്. തേന്‍,ഉരുളക്കിഴങ്ങ്,മുന്തിരി,സോയാബീന്‍,കപ്പലണ്ടി എന്നിവയാണ് ഇവയില്‍ പ്രധാനമായവ.
2018 ല്‍ ഈ ഉത്പ്പന്നങ്ങളുടെ ചൈനീസ് കയറ്റുമതി 5488.6 ദശലക്ഷം ഡോളറായിരുന്നു. ഇന്ത്യയുടെ വ്യാപാരം 4445.9 ദശലക്ഷം ഡോളറായിരുന്നത് ഈ വര്‍ഷം കാര്യമായി ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. ഇന്ത്യന്‍ കയറ്റുമതി പ്രത്സാഹന കൗണ്‍സിലിന്റെ ഇടപെടല്‍ ഈ രംഗത്ത് അനിവാര്യമാണെന്ന് വ്യാപാരികള്‍ പറയുന്നു. മുന്‍വര്‍ഷം ജാനുവരി-ഫെബ്രുവരി മാസങ്ങളിലെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്‍ഷിക ഉത്പ്പന്നകയറ്റുമതിയില്‍ ചൈനയ്ക്ക് 17 % പിറകോട്ടടിയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറക്കുമതിയില്‍ 4% ആണ് കുറവുവന്നിട്ടുള്ളത്. 21 താരിഫ് ലൈനിലായി 25 ദശലക്ഷം ഡോളര്‍ മതിപ്പുള്ള ഉത്പ്പന്നങ്ങളിലാണ് ഇന്ത്യയും ചൈനയും മത്സരിക്കാറുള്ളത്. ഇപ്പോള്‍ പലയിടത്തും ചൈനയുടെ ഉത്പ്പന്നങ്ങള്‍ സ്വീകരിക്കാത്തതിനാല്‍ വിലയൊരു വിപണിയാണ് മത്സര രഹിതമായി തുറന്നു കിടക്കുന്നത്.
പ്രകൃതിദത്തമായ തേന്‍, സവാള, ചെറിയ ഉള്ളി, മുളക്,ഉരുളകിഴങ്ങ്, പച്ചക്കറികള്‍,പേരയ്ക്ക,മാങ്ങ,മുന്തിരി,പുളി,കശുമാങ്ങ,ലിച്ചി,ബ്ലാക് ഫെര്‍മെന്റഡ് ടീ,സുഗന്ധവ്യഞ്ജനങ്ങള്‍,കപ്പലണ്ടി,സോയാബീന്‍,നെല്ല്,എള്ള്,പച്ചക്കറി വിത്തുകള്‍, സുഗന്ധദ്രവ്യങ്ങള്‍ ഉത്പ്പാദിപ്പിക്കാനുള്ള ചെടികള്‍ എന്നിവയാണ് വളരെ അനിവാര്യമായ ഉത്പ്പന്നങ്ങള്‍ ഇവയില്‍ പലതും ചൈനയില്‍ നിന്നും വിയറ്റ്‌നാം,അമേരിക്ക, ജപ്പാന്‍,ഇംഗ്ലണ്ട്,ഫിലിപ്പൈന്‍സ്,മലേഷ്യ,റഷ്യ കൊറിയ എന്നീ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്തുവരുന്നവയുമാണ്.
കൊറോണ ഇന്ത്യയുടെ ഭക്ഷ്യശേഖരത്തെ വലുതായി ബാധിക്കില്ല എന്ന കണക്കൂട്ടലാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. കിഡ്‌നി ബീന്‍സ്,മുള,കാസിയ, മുന്തിരി,വിവധയിനം സസ്യങ്ങള്‍,പ്ലം,സ്ലോ പഴം എന്നിവയാണ് ഇന്ത്യയുടെ ചൈനയില്‍ നിന്നുള്ള പ്രധാന കാര്‍ഷിക ഇറക്കുമതികള്‍. 2018-19 ല്‍ ഇന്ത്യുടെ ഇറക്കുമതി വ്യാപാരം 109.74 ദശലക്ഷം ഡോളറായിരുന്നു. മുകളില്‍ പറഞ്ഞ ഏഴിനങ്ങളില്‍ കിഡ്‌നി ബീനും മുളയുമാണ് കൂടുതലായി ഇറക്കുമതി ചെയ്തുവരുന്നത്. കിഡിനി ബീന്‍ 35.5 %, മുള 41.2% എന്ന നിലയിലാണ് വരുന്നത്. ഈ രണ്ട് ഉത്പ്പന്നങ്ങളിലും സ്വയം പര്യാപ്തതയ്ക്കായി ശ്രമം നടത്തിവരുകയാണ് ഇന്ത്യ .
ചൈനയിലേക്ക് കാര്യമായി കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പ്പന്നങ്ങളായ കോട്ടണ്‍ ലിന്റര്‍, മാങ്ങ പള്‍പ്പ് എന്നിവയുടെ വ്യാപാരത്തെ നിലവിലെ പ്രതിസന്ധി കാര്യമായി ബാധിച്ചേക്കാം എന്നാണ് കണക്കുകൂട്ടുന്നത്. ഈ രണ്ട് ഉത്പ്പന്നങ്ങളും ചൈനയില്‍ പ്രോസസ് ചെയ്ത് മൂല്യവര്‍ദ്ധിത കയറ്റുമതിക്ക് ഉപയോഗിച്ചുവരുന്നവയാണ്. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മറ്റ് ഉത്പ്പന്നങ്ങള്‍ ആഭ്യന്തര ഉപയോഗത്തിനുള്ളതായതിനാല്‍ അവയെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്നും വിദഗ്ധര്‍ കണക്ക് കൂട്ടുന്നു. കാപ്‌സിക്കം, ഇസഫ്‌ഗോള്‍,ജീരകം തുടങ്ങിയ ഉത്പ്പന്നങ്ങള്‍ 2018-19 ല്‍ ചൈനയിലേക്ക് കയറ്റുമതി നടത്തിയത് 191 ദശലക്ഷം ഡോളറിനായിരുന്നു.